പി.സി.ഡബ്ല്യു.എഫ് സിറ്റി മേഖല ജനറൽ ബോഡിയിൽ അംഗങ്ങൾ

പി.സി.ഡബ്ല്യു.എഫ് സിറ്റി മേഖല ജനറൽ ബോഡി

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം സിറ്റി മേഖല ജനറൽ ബോഡി യോഗവും പൊതുസമ്മേളനവും വിവിധ പരിപാടികളോടെ നടന്നു. കേന്ദ്ര വൈസ് പ്രസിഡന്റ് എം.വി. മുജീബ് അധ്യക്ഷത വഹിച്ചു.

അഡ്വൈസറി ബോർഡ് ചെയർമാൻ യു.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റും സ്വാശ്രയ ചെയർമാനുമായ ഡോ.എ.ആർ.കെ മുഖ്യപ്രഭാഷണം നടത്തി.

പുതുതായി സംഘടനയിൽ അംഗത്വമെടുത്ത രണ്ടുപേർക്കുള്ള മെമ്പർഷിപ്പ് കാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. പി.എം.എസ്, പി.സി.ഡബ്ല്യു.എഫ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനരീതി യു. അഷ്‌റഫ് വിശദീകരിച്ചു.

കേന്ദ്ര പ്രസിഡന്റ് പി.അഷ്‌റഫ്, ട്രഷറർ അനൂപ്, വൈസ് ചെയർമാൻ എം.വി.സുമേഷ് എന്നിവർ ആശംസകൾ നേർന്നു. വൈസ് ചെയർമാൻ ടി.ടി.നാസറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കേന്ദ്ര ജനറൽ സെക്രട്ടറി എം.വി.മുസ്തഫ മേഖല പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സിറ്റി മേഖലാ കൺവീനർ ആബിദ് കെ.കെ സ്വാഗതവും ജോയിന്റ് കൺവീനർ അജിലീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - PCWF Kuwait City Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.