കെ.എം.സി.സി ജീവൻരക്ഷാ പരിശീലനത്തിൽ നിന്ന്

കെ.എം.സി.സി ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി ഹൃദയാഘാതം സംഭവിക്കുന്നവർക്കും ശ്വാസനാളത്തിൽ തടസ്സം നേരിടുന്നവർക്കും അടിയന്തരമായി നൽകേണ്ട ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങളിൽ നൽകേണ്ട സി.പി.ആർ, ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുമ്പോൾ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷാ നടപടികൾ എന്നിവയിരുന്നു പരിശീലനം.

അടിയന്തര ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ സമയോചിതമായി ഇടപെടാനും ജീവൻ രക്ഷിക്കാനും ആവശ്യമായ പ്രായോഗിക അറിവുകൾ പരിശീലനത്തിലൂടെ പങ്കുവെച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രാർത്തകർക്കാണ് പരിശീലനം നൽകിയത്. ട്രയിനർ അജ്മൽ സമദ് പരിശീലന ക്ലാസ് നടത്തി.

കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സലാം ചെട്ടിപ്പടി, മുജീബ് മൂടാൽ, മെഡിക്കൽ വിംഗ് കൺവീനർ യാസർ അറഫാത്ത് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

Tags:    
News Summary - Kuwait KMCC State Committee Conducts Basic Life Support Training Drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.