പി.സി.ഡബ്ല്യു.എഫ് ജലീബ്- ഫർവാനിയ മേഖലാ ജനറൽ ബോഡി
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ജലീബ്–ഫർവാനിയ മേഖല സംയുക്ത ജനറൽ ബോഡിയും പൊതുസമ്മേളനവും തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ റുഖിയ ബീവി ഉദ്ഘാടനം ചെയ്തു.
സുമേഷ് എം.വി. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സിദ്ധീഖ് ആർ.വി. സ്വാഗതവും സമീർ മുഹമ്മദ് നന്ദിയും പറഞ്ഞു. പ്രവാസികളുടെ മാനസികാരോഗ്യം, ശാരീരികാരോഗ്യം, സാമ്പത്തിക ഭദ്രത എന്നീ വിഷയങ്ങളിൽ യു.അഷ്റഫ് ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. അബ്ദുൽ റഹ്മാൻ കുട്ടി സ്വാശ്രയ മാൾ പദ്ധതി വിശദീകരിച്ചു.
ഗ്ലോബൽ കമ്മിറ്റിയുടെ മൂന്നുമാസത്തെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിജ്ഞയ്ക്ക് മുഹമ്മദ് ഷാജി നേതൃത്വം നൽകി.
ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ് എന്നിവ ഉൾപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറി. ഫെമിന ഷറഫുദ്ദീനും നാജിയ നബീലും അവതാരകരായി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ആർ.വി.നവാസ്, ഫെമിന അശ്റഫ്, ഹമീദ് യു, മിഥുൻ, എൻ.ജാഫർ, ഷാഹുൽ ഹമീദ്, മജീദ്, റംസി നവാസ്, സലീന സിദ്ധീഖ്, ഷഫീഖ്, മുഹമ്മദ് അൻസീബ്, നൗഫൽ, അബ്റാർ, ഷംസാദ്, മസ്ബൂബ ഷംസാദ്, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.