Posted On
date_range Updated On
date_range വീ ആർ വൺ കൂട്ടായ്‌മ മൂന്നാം വാർഷികവും ഫാമിലി മീറ്റപ്പും
മനാമ :ബഹ്‌റൈൻ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്‌മ ഫാമിലി ഒത്തു ചേരലും മൂന്നാം വാർഷികാഘോഷവും നടത്തി. അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പും പരിപാടിയിൽ വെച്ച് വിതരണം നടത്തി.
ഇസ്മായിൽ ദുബൈപ്പടിയും ഹന സനുബിയ അവതാരകരായ പരിപാടി ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും ബി.എം.സി മാനേജിങ് ഡയറക്ടറും ആയ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഷഫീൽ യൂസഫ് , ഹക്കീം കണ്ണൂർ, റഫീഖ് തയ്യിൽ, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ് മുന്ന, അരുൺ ചന്ദ്രൻ, ആബിദ് താനൂർ , ഷിഹാബ് , അൻവർ ഷാ നീലഗിരി, മുഫീദ മുജീബ്, ഗീതു സതീഷ്, ഹൈറു റസാഖ്, റമീന നാസർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.