സുവർണ്ണം 2026: ആർട്ടിസ്റ്റുകൾക്ക് ബഹ്‌റൈനിൽ ഊഷ്മള സ്വീകരണം

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണ്ണം 2026-ൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നും ബഹ്‌റൈനിലെത്തിയ കലാകാരന്മാർക്ക് അസോസിയേഷൻ ഭാരവാഹികൾ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഭാഗ്യരാജ് ആൻഡ് ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന സുവർണ്ണം 2026 നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - suvarnam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.