‘ഖുർആൻ തണലിൽ സകുടുംബം...’ സമ്മേളനം ഇന്ന്

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു ‘ഖുർആൻ തണലിൽ സകുടുംബം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഇന്ന് രാത്രി 7 മണിമുതൽ മുഹറഖ് ഹാലത്ത് ബൂ മാഹർ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാനവരാശിക്ക് മാർഗ്ഗ ദർശനമായ വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനുള്ള ഈ സുവർണ്ണാവസരം വിശ്വാസികൾ വിനിയോഗിക്കണമെന്നും അതിഥികൾക്കായി വിശാലമായ പാർക്കിങ് സൗകര്യവും സഹോദരിമാർക്ക് പ്രത്യേക ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു. വിശദവിവരങ്ങൾക്ക് 3233 1414, 6635 8213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Wisdom Bahrain Quranic Event Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.