‘കേരളീയം’ കേരളപ്പിറവി ആഘോഷം ഇന്ന് കൽപ്പറ്റ നാരായണൻ മുഖ്യാതിഥി
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ ‘കേരളീയം’ ഇന്ന് വൈകീട്ട്. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത കവിയും നോവലിസ്റ്റും ഉപന്യാസകാരനും സാഹിത്യ വിമർശകനും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈൻ ചാപ്റ്ററിനു കീഴിലെ വിവിധ മലയാളം മിഷൻ പഠന കേന്ദ്രങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഷാപ്രവർത്തകരും ചേർന്ന് അവതരിപ്പിക്കുന്ന സംഘഗാനം സംഘനൃത്തം,ദൃശ്യാവിഷ്കാരം, ലഘു നാടകം തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി ബിജു.എം സതീഷും അറിയിച്ചു.
2011ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യക്ക് പുറത്തുള്ള മലയാളം മിഷന്റെ ആദ്യ ചാപ്റ്ററായ ബഹ്റൈനിലെ 10 കേന്ദ്രങ്ങളും സംയുക്തമായാണ് കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നത്. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.