??????? ????, ????? ??????, ???????? ?????????? ???????, ???????????? ?????????

ബി.​ജെ.പി​യോ​ട് ക​ണ​ക്കു തീ​ർ​ക്കാ​ൻ ‘ശ​ത്രു’ കു​ടും​ബ സ​മേ​തം

ശ​ത്രുഘൻ സിൻഹ ഇത്തവണ ഒരുെമ്പട്ട് ഇറങ്ങിയിരിക്കുകയാണ്. ബി.ജെ.പിയോട് കണക്കുതീർക്കാനാണ് പുറപ്പാട്. മോദി^അമിത്​ ഷാമാരുടെ ‘ടു മെൻ ആർമിയും വൺമാൻ ഷോ’യുമായി മാറിയ ബി.ജെ.പിയിൽനിന്ന് പെട്ടിയും കിടക്കയുമെടുത്ത് നേരെ കോൺഗ്രസ് തറവാട്ടിലേക്കു ചെന്നുകയറിയത് ഒത്തിരി കണക്കുകൂട്ടിയശേഷമാണ്. ചുരുങ്ങിയപക്ഷം ബിഹാറിലെ പട്ന സാഹിബ് സീറ്റ് ഉറപ്പിച്ചുകൊണ്ടാണ്. അഞ്ചു വർഷം ബി.ജെ.പിയിൽ വെറും കറിവേപ്പിലയായി കഴിയേണ്ടിവന്നതിന് പകരംചോദിക്കാനുള്ള പുറപ്പാട് അവിടംകൊണ്ടും തീർന്നില്ല. ഭാര്യ പൂനം സിൻഹയെയും കളത്തിലിറക്കി. ലഖ്നോവിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് പൂനം ചേർന്നത് സമാജ്​വാദി പാർട്ടിയിലാണ്. അങ്ങനെ ബി.ജെ.പിയിലെ രണ്ടു ഗഡികളെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുകയാണ് ശത്രുവും കുടുംബവും. ലഖ്നോവിൽ പൂനത്തി​​െൻറ എതിരാളി ആഭ്യന്തരമന്ത്രി രാജ്നാഥ്​ സിങ്. പട്ന സാഹിബിൽ ശത്രുഘൻ സിൻഹയുടെ എതിരാളി നിയമമന്ത്രി രവിശങ്കർ പ്രസാദ്. ബി.ജെ.പിയുടെ കുത്തക സീറ്റുകളിൽ ശത്രുവി​​െൻറ പോരാട്ടം ജയിക്കുമോ എന്നത്​ കണ്ടറിയേണ്ട കാര്യം. എങ്കിലുമുണ്ട്, സിനിമയുടെ ത്രിൽ.

ആദ്യം വോട്ടർമാർ വിധിയെഴുതുന്നത് പൂനത്തി​​െൻറ രാഷ്​ട്രീയ ഭാവിയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പ്രചാരണം സമാപിച്ച ലഖ്നോവിൽ തിങ്കളാഴ്ചയാണ് വോെട്ടടുപ്പ്. പത്രിക നൽകിക്കഴിഞ്ഞ ശത്രുവിന് ഇനിയും സമയമുണ്ട്. ഏറ്റവുമൊടുവിലത്തെ ഘട്ടത്തിൽ, 19നാണ് പട്നസാഹിബിൽ വിധിയെഴുത്ത്. ഭർത്താവ് കോൺഗ്രസിലും ഭാര്യ സമാജ്​വാദി പാർട്ടിയിലും ചേർന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കളോട് ഏറ്റുമുട്ടുന്നത് ബിഹാറും യു.പിയും മാത്രമല്ല, ദേശീയ രാഷ്​ട്രീയം കൗതുകപൂർവം ഉറ്റുനോക്കുകയാണ്. ലഖ്നോവിൽ രാജ്നാഥ്​ സിങ്ങിനെ മാത്രമല്ല പൂനം നേരിടുന്നത്. ഭർത്താവി​​െൻറ പാർട്ടിയായ കോൺഗ്രസിനും ലഖ്നോവിൽ സ്ഥാനാർഥിയുണ്ട്. അര ആൾദൈവവും ആത്മീയ ഗുരുവുമൊക്കെയായ ആചാര്യ പ്രമോദ് കൃഷ്ണം.

കോൺഗ്രസിൽ ചേക്കേറിയ ശത്രു, താൻ സ്ഥാനാർഥിയായതുകൊണ്ട് ലഖ്നോവിൽ വോട്ടു പിടിക്കാൻ വരില്ലെന്നു കരുതിയ ആചാര്യനു തെറ്റി. പൂനം നാമനിർദേശപത്രിക സമർപ്പിക്കാൻ പോയപ്പോൾ ശത്രു കൂടെയുണ്ടായിരുന്നു. പിന്നെയും ഒരിക്കൽ പ്രചാരണത്തിന് ലഖ്നോവിലെത്തി. അതിന് ശത്രുവി​​െൻറ ഉത്തരം ലളിതമാണ്. കോൺഗ്രസിൽ ചേർന്നുവെന്നു കരുതി, ഭാര്യ മത്സരിക്കുേമ്പാൾ ‘പതിധർമം’ അനുഷ്ഠിക്കാതിരിക്കാൻ പറ്റുമോ? ശത്രുവി​​െൻറ ഇത്തരം പെരുമാറ്റം ലഖ്നോവിലെ കോൺഗ്രസുകാരെ പ്രകോപിപ്പിച്ചു. ബി.ജെ.പിയിൽനിന്നു രാജിവെച്ച ശത്രു ഇപ്പോഴും ആർ.എസ്.എസുകാരനാണെന്ന് അവർ പറഞ്ഞു. പക്ഷേ, ശത്രുവുണ്ടോ വകവെക്കുന്നു! ശത്രുവിനെ വിളിച്ചുകയറ്റി ടിക്കറ്റുകൊടുത്ത കോൺഗ്രസ് നേതാക്കൾക്ക് ഇതേക്കുറിച്ചൊക്കെ ചോദിക്കാൻ വയ്യ.

അതിനു കാരണമുണ്ട്. ബി.ജെ.പിയിൽ പ്രതിപക്ഷത്തിരുന്ന ശത്രുവിന് കോൺഗ്രസിൽ പ്രതിപക്ഷമാകാൻ ഏറെ നേരമൊന്നും വേണ്ട. രാജ്നാഥ്​ സിങ്ങിനും ആചാര്യ പ്രമോദ് കൃഷ്ണത്തിനുമെതിരെ വോട്ടുപിടിക്കാൻ ശത്രുവും പൂനവും ചേർന്ന് മക്കളെയും രംഗത്തിറക്കി. മാതാപിതാക്കളെപ്പോലെ നടനലോകത്താണ് മകൾ സോനാക്ഷി സിൻഹ. സോനാക്ഷിയും സഹോദരൻ ഖുഷ് സിൻഹയും ലഖ്നോവിൽ പ്രചാരണ സമാപനദിനത്തിൽ പൂനത്തിനൊപ്പം റോഡ്ഷോയിൽ പ​െങ്കടുത്തു. സമാജ്​വാദി പാർട്ടി നേതാവ് അഖിലേഷ് യാദവി​​െൻറ ഭാര്യയും എം.പിയുമായ ഡിംപിൾ യാദവും റോഡ് ഷോക്ക് എത്തിയിരുന്നു. ഇതെല്ലാം കണ്ടുമടുത്ത ആചാര്യ പ്രമോദ് കൃഷ്ണം ഒടുവിൽ പറഞ്ഞു. ത​​​െൻറ മത്സരം പൂനത്തോടല്ല, രാജ്നാഥ്​​ സിങ്ങിനോടാണ്.

പ്രതിപക്ഷം ഇങ്ങ​െന ഭിന്നിച്ച് വോട്ടു തേടുേമ്പാൾ രാജ്നാഥ്​ സിങ്ങിന് പെരുത്ത സന്തോഷം. കഴിഞ്ഞ തവണ ഭൂരിപക്ഷം 2.7 ലക്ഷം വോട്ടായിരുന്നു. 54 ശതമാനം വോട്ടു പിടിച്ചു. 25 ശതമാനം ന്യൂനപക്ഷ വോട്ടർമാരുണ്ടെങ്കിലും ബി.ജെ.പിയുടെ വോട്ടു ശതമാനം 40ൽതാഴെ പോയിട്ടില്ല. ഭൂരിപക്ഷത്തി​​െൻറ കഥ എന്തായാലും, ഇത്തവണ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും തോൽക്കേണ്ടിവരില്ല എന്നതാണ് ആ സന്തോഷം. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികക്കാൻ കൂടുതൽ കക്ഷികളെ തേടേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ, അതിനുവേണ്ടി നരേന്ദ്ര മോദി മാറിനിൽക്കേണ്ടിവന്നാൽ, സമവായ പ്രധാനമന്ത്രിയെന്ന നിലയിൽ സാധ്യതകളുള്ള നേതാവാണ് രാജ്നാഥ്​ സിങ്.

ലഖ്നോവാക​െട്ട, കൊമ്പന്മാരുടെ മണ്ഡലമാണ്. 1991 മുതൽ 2009 വരെ വാജ്പേയി ലഖ്നോവിനെ പ്രതിനിധാനം ചെയ്​തു. മുമ്പ് വിജയലക്ഷ്മി പണ്ഡിറ്റ്, എച്ച്.എൻ. ബഹുഗുണ, ഷീല കൗൾ എന്നിവരും ലഖ്നോ എം.പിമാരായിരുന്നു. 2014ലാണ് രാജ്നാഥ്​ സിങ് ഏറ്റെടുത്തത്. കഴിഞ്ഞ തവണ റിത ബഹുഗുണ ജോഷിയെയാണ് രാജ്നാഥ് തോൽപിച്ചത്. റിത പിന്നീട് ബി.ജെ.പിക്കാരിയായി. പൂനത്തി​​െൻറ സാധ്യതകൾക്കു സമാനമാണ് പട്ന സാഹിബിൽ ശത്രുഘൻ സിൻഹയുടെ കാര്യവും. രണ്ടുവട്ടം അവിടെനിന്ന് ശത്രു ജയിച്ചതാണ്. രണ്ടും ബി.ജെ.പി ടിക്കറ്റിലായിരുന്നു. സവർണരായ കായസ്ഥ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം. ശത്രുവും എതിരാളി രവിശങ്കർ പ്രസാദും കായസ്ഥ വിഭാഗക്കാർ. അതുവഴി സവർണ വോട്ടുകൾ ഭിന്നിച്ചുപോകും. എന്നാൽക്കൂടി ബി.ജെ.പിയുടെ കുത്തക വോട്ടുകൾ മൊത്തമായി ഭിന്നിപ്പിക്കാൻ ശത്രുവിന് എത്രത്തോളം കഴിയുമെന്നത് സംശയാസ്പദം. ജയവും തോൽവിയും ശത്രു കുടുംബത്തി​​െൻറ രാഷ്​ട്രീയ ഭാവി തീരുമാനിക്കും.

Tags:    
News Summary - Sathrughnan sinha Poonam Sinha Patna Sahib -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.