തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രനേതൃത്വം മലക്കം മറിഞ്ഞതിനെതുടർന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അങ്കലാപ്പിൽ. ശനിയാഴ്ച േചർന്ന സംസ്ഥാന നേതൃയോഗത്തില ും ഇൗ ആശങ്ക പങ്കുവെക്കപ്പെെട്ടന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷ യം ഉയർത്തിയാണ് ബി.ജെ.പി വോട്ട് പിടിച്ചത്. അതിെൻറ ഫലം ചില മണ്ഡലങ്ങളിൽ അവർക്ക് ല ഭിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ വാേതാരാതെ ശബരിമലയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനിർമാണം കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വീണ്ടും പ്രധാനമന്ത്രിയായശേഷം തൃശൂരിൽ എത്തിയ മോദി ശബരിമല എന്ന വാക്കുപോലും ഉച്ചരിച്ചില്ല.
ശബരിമലയിൽ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിൽ തടസ്സമുണ്ടെന്നും സുപ്രീംകോടതി വിധിയെ മറികടക്കാൻ പ്രശ്നമുണ്ടെന്നും ബി.ജെ.പി ദേശീയ ജന.സെക്രട്ടറി റാംമാധവ് കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് തുറന്നുപറഞ്ഞത്. ഇൗ വിഷയത്തിൽ യു.ഡി.എഫ് പ്രതിനിധി എന്‍.കെ. പ്രേമചന്ദ്രന് പാർലമെൻറിൽ സ്വകാര്യബില്‍ കൊണ്ടുവന്നെങ്കിലും ബി.ജെ.പി അതിൽ വലിയ താൽപര്യം കാണിച്ചില്ല.
യുവതി പ്രവേശനത്തിനെതിരെ നേരത്തേ എടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോയാല്‍ എതിരാളികളില്‍നിന്നും വിശ്വാസി സമൂഹത്തില്‍നിന്നും വിമർശനം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് സംസ്ഥാനഘടകം. വിഷയത്തിൽ ആർ.എസ്.എസിലും ബി.ജെ.പി സംസ്ഥാന ഘടകത്തിലും ഭിന്നാഭിപ്രായം നിലനിൽക്കെയാണ് ഇപ്പോൾ ദേശീയ നേതൃത്വവും ചുവടുമാറ്റുന്നത്.
മാസങ്ങൾക്കുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ആറ് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും വരാനിരിക്കെ അണികളുടെയും വിശ്വാസികളുടെയും വിശ്വാസ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ദയനീയമായിരിക്കും തങ്ങളുടെ അവസ്ഥയെന്ന് സംസ്ഥാന നേതൃത്വം തിരിച്ചറിയുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിെൻറ പിടിപ്പുകേടാണ് കേന്ദ്രനേതൃത്വത്തിെൻറ വിരുദ്ധ നിലപാടിന് വഴിവെച്ചതെന്ന വാദവും ഒരുവിഭാഗം ഉയർത്തുന്നു. പ്രേമചന്ദ്രൻ സ്വകാര്യബിൽ അവതരിപ്പിച്ചതിലൂടെ കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമായെന്ന വിലയിരുത്തലും ബി.ജെ.പി നേതാക്കൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.