എം.എൽ.എമാർക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തതായി കോൺഗ്രസ്

മുംബൈ: സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുക്കാൻ ബി.ജെ.പി 50 കോടി രൂ പ വരെ വാഗ്ദാനം ചെയ്തതായി ആരോപണം. കോൺഗ്രസ് നേതാവ് വിജയ് വാദേത്തിവാർ ആണ് ആരോപണമുന്നയിച്ചത്.

തങ്ങളുടെ ഏതാനും എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചിരുന്നു. ഇടനിലക്കാരുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്യാൻ എം.എൽ.എമാരോട് നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എമാർ ഒരാൾ പോലും മറുകണ്ടം ചാടില്ലെന്ന് ഉറപ്പാണ്.

അങ്ങനെയാരെങ്കിലും ചെയ്താൽ അവർ ഒരിക്കലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും വിജയ് വാദേത്തിവാർ പറഞ്ഞു.

സർക്കാറിന്‍റെ കാലാവധി അവസാനിക്കുകയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെക്കുകയും ചെയ്ത സാഹചര്യത്തിൽ വൻ രാഷ്ട്രീയ പ്രതിസന്ധിയാണ് മഹാരാഷ്ട്രയിൽ തുടരുന്നത്. ബി.ജെ.പി റാഞ്ചുന്നത് തടയാനായി ശിവസേന തങ്ങളുടെ എം.എൽ.എമാരെ മധ് ദ്വീപിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Rs 25 cr to Rs 50 cr being offered to MLAs to switch, alleges Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.