തിരുവനന്തപുരം : നാക്ക് പിഴയാണെന്ന് കെ.സുധാകരൻ പറഞ്ഞ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ,നെഹ്‌റു അനുസ്മരണത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങെനെയൊരു നാക്കുപിഴ ഉണ്ടായത് അത് അദ്ദേഹം തന്നെ തിരിത്തി കഴിഞ്ഞു.
സ്വാഭാവികമായും ഒരു പ്രസംഗത്തിനിടയിൽ ഒരു വാചകത്തിൽ വന്നൊരു പിഴവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അദ്ദേഹം നാക്ക്പിഴയാണെന്ന് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി അതിൽ ഒരു വിവാദമുണ്ടാകേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും നിലനിൽക്കുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതേതര നിലപാടുകൾക്കനുസരിച്ച് തന്നെയാണ്. ആ മതേതര നിലപാടിൽ ഞങ്ങൾ ഒരിക്കലും വെള്ളം ചേർക്കുകയില്ല. ഇത് കോൺഗ്രസിൻ്റെ എക്കാലത്തേയും നിലപാടാണ്
കെ സുധാകരൻ തികഞ്ഞൊരു മതേതര വാദി തന്നെയാണ്. അദ്ദേഹത്തിന് മാർക്സിസ്റ്റ് പാർട്ടിയുടെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. കറ തീർന്ന ഒരു മതേതരവാദിയായിട്ട് തന്നെയാണ് കെ സുധാകരൻ പ്രവർത്തിച്ചിട്ടുള്ളതും അദ്ദേഹത്തിന് രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം നിലപാടുകൾ സ്വീകരിച്ചിട്ടുള്ളതും. അതുകൊണ്ട് ഈ കാര്യത്തിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇക്കാര്യത്തിലുണ്ടായത് നാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗിൻ്റെ ആശങ്ക സ്വാഭാവികം. പിഴവ് സുധാകരൻ തിരിത്തിയതോടെ ആ അദ്ധ്യയം അവസാനിച്ചു
ഇപ്പോൾ ഒരു വാർത്ത മാധ്യമങ്ങളിൽ വന്നത് കണ്ടു ഒരു കത്ത് സുധാകരൻ കൊടുത്തു എന്നതരത്തിൽ അത് തികച്ചും അടിസ്ഥാന രഹിതമാണ്. അങ്ങനെ ഒരു കത്ത് ഹൈക്കമാൻറിന് നൽകീട്ടില്ല. അങ്ങനെയൊരു സാഹചര്യവുമില്ല. വെറുതെ അനാവശ്യമായ മാധ്യമസൃഷ്ടിയാണ് ഈ വാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.