തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന എ. ഐ.സി.സിയുടെ പ്രഖ്യാപനത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് ആവേശം അണപൊട്ടി. ജനറല്‍ സെക്രട ്ടറി തമ്പാനൂര്‍ രവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചും മധുരപലഹ ാരങ്ങള്‍ വിതരണംചെയ്തുമായിരുന്നു ആഹ്ലാദം പങ്കുെവച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാർഥിയായി എത്തുന്നതോടെ ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാകുമെന്ന് തമ്പാനൂര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. എ.ഐ.സി.സി പ്രഖ്യാപനത്തെ ആവേശത്തോടെ സ്വാഗതംചെയ്യുന്നു. ജനാധിപത്യ-മതേതര സഖ്യത്തിെൻറ ഏകീകരണത്തിന് ശക്തിപകരുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ബി.ജെ.പിക്ക് ശക്തമായ താക്കീത് നല്‍കാനും കഴിയുന്ന കോണ്‍ഗ്രസിെൻറ സര്‍ജിക്കല്‍ സ്ട്രൈക്കാണിതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.