ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞതോടെ നേതൃനിരയുടെ കണ്ണുകൾ ‘പ്രതീക്ഷാപൂർവം’ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ. പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കുേമ്പാൾ രാഹുൽ ആരെയൊക്കെ പരിഗണിക്കുമെന്ന നെഞ്ചിടിപ്പ് തലമുതിർന്ന നേതാക്കൾക്കെല്ലാമുണ്ട്. പഴയ തലമുറയുടെ പരിചയസമ്പത്തും പുതുതലമുറയുടെ ഉൗർജവും സംയോജിപ്പിച്ച് സ്വന്തം ടീം വാർത്തെടുക്കാനാണ് രാഹുൽ ആഗ്രഹിക്കുന്നത്. പഴയ തലമുറ വിട്ടുകൊടുക്കാൻ തയാറല്ലാതെയും, യുവതലമുറ തള്ളിക്കയറാൻ മത്സരിച്ചും നിൽക്കുന്നതാണ് കോൺഗ്രസിലെ ആഭ്യന്തര കാഴ്ച.
സോണിയ ഗാന്ധി 19 വർഷം പാർട്ടി അധ്യക്ഷയായിരുന്നപ്പോൾ പ്രവർത്തക സമിതിയിലും എ.െഎ.സി.സിയുടെ താക്കോൽ സ്ഥാനങ്ങളിലും ഇരുന്നു വേരുപിടിച്ചവരിൽ പലരുടെയും കസേര ഇളകും. അതല്ലെങ്കിൽ മതിലിടിച്ച് യുവാക്കൾക്കും മറ്റു വിവിധ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ കഴിയില്ല. ആർക്കൊക്കെയാണ് നിർബന്ധിത വി.ആർ.എസ് നൽകുകയെന്നാണ് ആശങ്ക.
സോണിയ ഗാന്ധി കസേര ഒഴിഞ്ഞതോടെ പ്രവർത്തക സമിതിയും ഇല്ലാതായിരുന്നു. പകരം സാേങ്കതികാർഥത്തിൽ രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ കാലാവധി പ്ലീനറി സമ്മേളനത്തോടെ കഴിഞ്ഞു. ഇപ്പോൾ കോൺഗ്രസിെൻറ ഏറ്റവും ഉയർന്ന നയരൂപവത്കരണ വേദിയായ പ്രവർത്തക സമിതി പൂർണമായും ഒഴിഞ്ഞുകിടക്കുന്നു. യു.പി.എ അധ്യക്ഷ അടക്കം രണ്ടു ഡസൻ സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയാണ് പ്ലീനറി സമ്മേളനം പിരിഞ്ഞത്.
അത് എത്ര വേഗത്തിൽ നടക്കുമെന്ന് നേതൃനിരക്ക് അറിയില്ല. പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കേണ്ടതുകൊണ്ട് കാലതാമസം വരുത്താൻ കഴിയില്ല. കർണാടക നിയമസഭ തെരഞ്ഞെടുപ്പുവരുന്നു. അതിനുപിന്നാലെ വർഷാന്തത്തിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കും. ഒരുവർഷം മാത്രം അകലെയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. അതിലേക്കെല്ലാമുള്ള തയാറെടുപ്പുകൾക്ക് ടീം സജ്ജമാകണം.
കോൺഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളെ വാരിക്കൂട്ടാനുള്ള ശ്രമത്തിലാണ് ഫെഡറൽ മുന്നണിയുമായി ഇറങ്ങിയ തൃണമൂൽ കോൺഗ്രസ്, ടി.ആർ.എസ് നേതാക്കൾ. കോൺഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം വിപുലപ്പെടുത്താനുള്ള തന്ത്രവും ചർച്ചയും മുന്നോട്ടുനീക്കണമെങ്കിൽ കുറ്റമറ്റ നിലയിൽ നേതൃനിര ഉണ്ടാകണം. രാഹുലിനെ നേതാവായി അംഗീകരിക്കാനുള്ള മനസ്സ് പല പ്രാദേശിക കക്ഷികളും കാട്ടുന്നില്ല.
വിശാലസഖ്യത്തിന് പ്രായോഗിക സമീപനം സ്വീകരിക്കുമെന്നാണ് പ്ലീനറി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പറയുന്നത്. മാറ്റം, രക്ഷ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സർക്കാറിനെ പ്രതിരോധിച്ച് പൊതുതെരഞ്ഞെടുപ്പിൽ മുന്നേറണമെന്നാണ് രാഹുൽ ഗാന്ധിയുടെ സന്ദേശം. ഇങ്ങനെ പറയുേമ്പാൾ, അതത്രയും എങ്ങനെയൊക്കെ പ്രായോഗികതലത്തിൽ പ്രതിഫലിപ്പിക്കാമെന്ന കാര്യത്തിൽ അവ്യക്തത ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.