ഇന്ത്യൻ ജനാധിപത്യത്തിൽ പരിഷ്​കരണം അനിവാര്യം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

ജിദ്ദ: ഇന്ത്യൻ ജനാധിപത്യം അനാരോഗ്യകരമായ പ്രവണതകളെ നേരിടുന്നെന്നും പണസ്വാധീനം എല്ലാ ജനാധിപത്യ മര്യാദകളേയു ം ലംഘിച്ചിരിക്കുകയാണെന്നും കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ് ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. സുതാര്യമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമെന്ന്​ അഭിമാന ിക്കുന്നവാരാണ്​ നാം. ഇപ്പോൾ അതി​​െൻറ അന്തഃസത്ത തന്നെ മുൾമുനയിലാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. അതു​​െകാണ് ട്​ തന്നെ നമ്മുടെ ജനാധിപത്യ വ്യവസ്​ഥ അടിയന്തരമായ പുനഃക്രമീകരണത്തിന്​ വിധേമാവേണ്ടതുണ്ടെന്ന്​ അദ്ദേഹം നിർദേശ ിച്ചു.

ഇന്ത്യ ബഹു മത ജാതി വംശങ്ങൾ നിലകൊള്ളുന്ന ഭൂ​പ്രദേശമാണ്. എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഒരു ഇലക്ട്രൽ പരിഷ്​കരണം ആവശ്യമായിരിക്കുന്നു. പണസ്വാധീനം ഇല്ലാതാക്കുകയും ഫാഷിസത്തി​​െൻറ ഭീഷണിയെ നേരിടുകയും എല്ലാ ജന വിഭാഗങ്ങളുടേയും ​പ്രാതിനിധ്യം ഉറപ്പ്​ വരുത്തുകയും ചെയ്യുന്ന സമഗ്ര പരിഷ്​കരണമാണ്​ ലക്ഷ്യമാക്കുന്നതെന്ന്​ അദ്ദേഹം വിശദീകരിച്ചു.ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക്​ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും​ അതിനപ്പുറം അതിന്​​ പ്രാധാന്യമില്ലെന്നും അത്​ സംബന്ധിച്ച ചോദ്യത്തിന്​ മറുപടിയായി സ്​പീക്കർ പറഞ്ഞു.

ഇതിൽ കൂടുതൽ രാഷ്​ട്രീയ കാര്യങ്ങൾ സംസാരിക്കാൻ സ്​പീക്കറെന്ന നിലയിൽ പരിമിതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയാനന്തര ദുരന്ത നിവാരണത്തിനായി ഏഴ്​ ലക്ഷത്തോളം കുടുംബങ്ങൾക്ക്​ 10,000 രൂപ പ്രഥമ ഗഡുവായി നൽകി. ദുരിതാശ്വാസമായി കിട്ടിയ മുഴുവൻ തുകയുടേയും 20​ ശതമാനത്തിലധികം തുക ചെലവഴിച്ചതായി നിയമസഭാ രേഖകൾ വെളിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി, സ്​കൂളുകൾ എന്നിവക്ക്​ വേണ്ടി ചെലവഴിച്ചത്​ ഇതിന്​ പുറമെയാണ്​. കലാപ രാഷ്​ട്രീയം ആരുടെ ഭാഗത്ത്​ നിന്നായാലും ഉണ്ടാവാൻ പാടില്ലെന്ന്​ ശ്രീരാമകൃഷ്​ണൻ പറഞ്ഞു. അതി​​െൻറ ലക്ഷണം കണ്ടാൽ മുളയിൽ തന്നെ നുള്ളി കളയണം. കേരളത്തിൽ മാരകമായ അതിക്രമങ്ങൾ ഉണ്ടാവുമെന്ന്​ പ്രതീക്ഷിക്കുന്നില്ല.
​പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്​കരിച്ച്​ വരുന്നതായി അദ്ദേഹം ചുണ്ടിക്കാട്ടി. അതിൽ സുപ്രധാനമായ നാഴികക്കല്ലായിരുന്നു ലോക കേരള സഭയുടെ രൂപവത്​കരണം.

കേരള സമ്പദ്​ വ്യവസ്​ഥയുടെ ന​െട്ടല്ലാണ്​ പ്രവാസികൾ. അവരുടെ പ്രശ്​നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ​ കൊണ്ടുവ​രാനും പരിഹാരം കാണാനുമുള്ള വേദിയാണത്​. പ്രവാസികളിൽ നിക്ഷേപം സ്വീകരിക്കുന്ന പ്രവാസി ഡിവിഡൻറ്​​ ഫണ്ട്​, പ്രവാസി ഇൻവെസ്​റ്റുമ​െൻറ്​​ കമ്പനി എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. നോർക്ക റൂട്​സ്​​ സജീവമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - psreeramakrishnan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.