സാ​ധ്യ​ത പ​ട്ടി​ക കൈ​മാ​റി​യി​ട്ടി​ല്ല; നി​​ല​​പാ​​ട്​ മാ​​റ്റി​​ ശ്രീ​ധ​ര​ൻ​പി​ള്ള

കൊ​​ച്ചി: ലോ​​ക്​​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ സാ​ ​ധ്യ​​ത പ​​ട്ടി​​ക കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​ന്​ കൈ​​മാ​​റി​​യി​​ട്ടി​​ല്ലെ​​ന്ന്​ സം​​സ്​​​ഥാ​​ന അ​​ ധ്യ​​ക്ഷ​​ൻ അ​​ഡ്വ. പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. പ​​ട്ടി​​ക കൈ​​മാ​​റി​​യ​​താ​​യി താ​​ൻ പ​​റ​​ഞ്ഞി​​ ട്ടി​​ല്ലെ​​ന്നും ദേ​​ശീ​​യ നേ​​തൃ​​ത്വ​​മാ​​ണ്​ സ്​​​ഥ​​നാ​​ർ​​ഥി​​ക​​ളെ തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ​​ട്ടി​​ക കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​ന്​ കൊ​​ടു​​ത്ത​​താ​​യി നേ​​ര​​ത്തേ പ​​റ​​ഞ്ഞ ശ്രീ​​ധ​​ര​​ൻ​​പി​​ള്ള, വെ​​ള്ളി​​യാ​​ഴ്​​​ച ​പാ​​ർ​​ട്ടി കോ​​ർ​​ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ന്​ മു​​ന്നോ​​ടി​​യാ​​യി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ സം​​സാ​​രി​​ക്ക​​വെ​​യാ​​ണ്​ നി​​ല​​പാ​​ട്​ മാ​​റ്റി​​യ​​ത്. സ്​​​ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക കൈ​​മാ​​റാ​​ൻ താ​​ൻ ഡ​​ൽ​​ഹി​​ക്ക്​ പോ​​യി​​ട്ടി​​ല്ല. സ്​​​ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യം സം​​ബ​​ന്ധി​​ച്ച്​ കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ന്നി​​ല്ലെ​​ന്ന വി​​മ​​ർ​​ശ​​നം ആ​​ർ​​ക്കെ​​ങ്കി​​ലും ഉ​​ള്ള​​താ​​യി അ​​റി​​യി​​ല്ല.

ബി.ജെ.പി -ബി.ഡി.ജെ.എസ് സീറ്റ് ധാരണ
പാർലമ​​​െൻറ് തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസുമായുള്ള സീറ്റി​​​െൻറ കാര്യത്തിൽ ധാരണയായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. വെള്ളിയാഴ്ച രാത്രി 11.30 വരെ നീണ്ടുനിന്ന ചർച്ചക്കൊടുവിലാണ് തുഷാർവെള്ളാപ്പള്ളി, ശ്രീധരൻപിള്ള എന്നിവർ തീരുമാനം അറിയിച്ചത്.

ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് ശേഷം രാത്രിയിൽ തുഷാർ കൊച്ചിയിലെത്തി ചർച്ച നടത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, ദേശീയ നേതാവ് മുരളീധർ റാവു, സുഭാഷ് വാസു എന്നിവർ പങ്കെടുത്തു. അഖിലേന്ത്യ കമ്മിറ്റിയുടെ അനുമതിയോടെ തീരുമാനം പുറത്ത് അറിയിക്കും.

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ േനരിടുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. മുന്നണിയിൽ പിണക്കങ്ങളൊന്നുമില്ല. ആരൊക്കെ സ്ഥാനാർഥിയാകണമെന്നത് തങ്ങളുടെ കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്ന് തുഷാർ വ്യക്തമാക്കി. താൻ സ്ഥാനാർഥിയാകുമോ എന്നകാര്യത്തിലും പാർട്ടി തീരുമാനമെടുക്കുമെന്നും തുഷാർ വ്യക്തമാക്കി.

Tags:    
News Summary - ps sreedharan pillai- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.