തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സി.പി.ഐയിൽ ചർച്ച തുടങ്ങി. തിരുവനന്തപുരത്ത് മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്റെ പേരിനാണു മുൻതൂക്കം. പന്ന്യൻ സന്നദ്ധനായില്ലെങ്കിൽ മന്ത്രി ജി.ആർ.അനിലിനു നറുക്കു വീണേക്കുമെന്നും സൂചനയുണ്ട്. സിറ്റിങ് എം.പിയും മുതിർന്ന നേതാവുമായ ശശി തരൂർ തന്നെയാകും കോൺഗ്രസിനായി കളത്തിലിറങ്ങുക.
തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറിനെയാണു സി.പി.ഐ പരിഗണിക്കുന്നത്. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാവും തൃശൂർ. സിറ്റിങ് എം.പി ടി.എൻ.പ്രതാപൻ കോൺഗ്രസിനായും മുൻ എം.പിയും നടനുമായ സുരേഷ് ഗോപി ബി.ജെ.പിക്കായും രംഗത്തിറങ്ങനാണ് സാധ്യത.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ആനി രാജയെ സ്ഥാനാർഥിയാക്കാനാണ് ആലോചന. മാവേലിക്കരയില്‍ സി.പി.ഐ യുവജന വിഭാഗം നേതാവ് സി.എ.അരുണ്‍ കുമാറിനുമാണു സാധ്യത.
ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃയോഗത്തിലാണു സ്ഥാനാർഥികളെ സംബന്ധിച്ചു പ്രാഥമിക ധാരണയായത്. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലാണ് എടുക്കുക.10,11 തീയതികളിലെ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.