പീഡനക്കേസ്​ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന്​; വനിത നേതാവിനെതിരെ സി.പി.എം ജില്ല കമ്മിറ്റി

പാലക്കാട്: പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച വനിത നേതാവിനെതിരെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയിൽ വിമർശനം. രണ്ട് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളാണ് ചർച്ചക്ക് തുടക്കമിട്ടത്. ഇരക്കൊപ്പം നിൽക്കാതെ പ്രതിക്കൊപ്പം നിന്നത് പാർട്ടിക്ക്​ ഗുണം ചെയ്യില്ലെന്ന് യോഗത്തിൽ ഇവർക്കെതിരെ വിമർശനമുയർന്നു. മുതിർന്ന നേതാക്കളുടെ തണലിൽ വളരുന്ന പലരും പാർട്ടിക്ക് ഭൂഷണമല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.

പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.​െഎ വനിത നേതാവ് പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയുടെ അവസ്ഥയെ കുറിച്ചും യോഗത്തിൽ ചോദ്യമുയർന്നു. എന്നാൽ, പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ മതിപ്പ് കുറയാത്ത രീതിയിലുള്ള നടപടി പരാതിക്കാര്യത്തിലുണ്ടാവുമെന്ന് യോഗത്തിനെത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ അറിയിച്ചു.

പാർട്ടി പത്രത്തി​​​െൻറ പ്രചാരണ കാമ്പയിൻ ജില്ലയിൽ വേണ്ടത്ര മുന്നോട്ട് പോയില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പ്രളയാനന്തരം സർക്കാർ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് നടത്താനിരിക്കുന്ന എൽ.ഡി.എഫ് മണ്ഡലം ജാഥയും യോഗത്തിൽ ചർച്ചയായി.

Tags:    
News Summary - PK Sasi Case Palakkad CPIM Committee -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.