ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: സർക്കാറിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യംചെയ്യുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം, എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നത്. പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലക്ക് വാങ്ങാനാവില്ലെന്ന് പിണറായി മനസിലാക്കണം. വനിതാ മാധ്യമപ്രവർത്തകരുൾപ്പടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്.

ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമപ്രവർത്തകയെ ദേശാഭിമാനി ജീവനക്കാരൻ നവമാധ്യമത്തിൽ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.