െകാച്ചി: എ.കെ. ശശീന്ദ്രൻ വിഭാഗം നേതാക്കൾ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്ററുടെ വീട്ടിലെത്തി അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയതിൽ തോമസ് ചാണ്ടി വിഭാഗം നേതാക്കളുടെ യോഗം പ്രതിഷേധിച്ചു. മന്ത്രി ശശീന്ദ്രെൻറ നേതൃത്വത്തിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന് നിവേദനം നൽകാനും തീരുമാനിച്ചു.
അഖിലേന്ത്യ തലത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നീങ്ങാൻ ശ്രമിക്കുേമ്പാൾ കേരളത്തിൽ എൻ.സി.പിയെ പിളർത്താനാണ് ശശീന്ദ്രെൻറ നീക്കം. ആലുവയിലെ ഗ്രൂപ് യോഗത്തിൽ പെങ്കടുത്തവരെ ശശീന്ദ്രൻ പാർട്ടി പ്രസിഡൻറിെൻറ വീട്ടിലേക്ക് പറഞ്ഞുവിട്ടതിൽ ഗൂഢാലോചനയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. വി.ജി. രവീന്ദ്രൻ, ജോണി തോട്ടക്കര, കെ.െക. ജയപ്രകാശ്, പി.എ. അലക്സാണ്ടർ, മുരളി പുത്തൻവേലി, എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് ഷെറിൻ മന്ദിരാട് തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ച ആലുവ പാലസിൽ ചേർന്ന ഗ്രൂപ് യോഗത്തിനുശേഷം ശശീന്ദ്രൻ പക്ഷക്കാരായ നേതാക്കൾ സംഘടിച്ച് പീതാംബരൻ മാസ്റ്ററുടെ പള്ളുരുത്തിയിലെ വീട്ടിലെത്തി പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചോദ്യം ചെയ്താണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അകത്ത് ഒരു സംഘമാളുകൾ പീതാംബരൻ മാസ്റ്ററെ തടഞ്ഞുവെച്ച പോലെ വളഞ്ഞുവെച്ച് സംസാരിച്ചു. ഇൗ സമയം പുറത്തുനിന്ന ചില ആളുകളുടെ ഭാഗത്തുനിന്ന് തീർത്തും പ്രകോപനപരമായ രീതിയിൽ സംസാരവുമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ മകൻ ഇതിനെ ചോദ്യം ചെയ്തത് തർക്കത്തിനിടയാക്കി. തുടർന്നാണ് വന്നവർ പിരിഞ്ഞു പോയത്. ശശീന്ദ്രൻ പക്ഷക്കാരുടെ നടപടിക്കെതിരെ മറുപക്ഷം ഇന്ന് എറണാകുളത്ത് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.