Posted On
date_range Updated On
date_range മനഃസാക്ഷി വോട്ട് ചെയ്യും -പി.ഡി.പി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് പി.ഡി.പി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫാഷിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടി ഏതാണെന്ന തിരിച്ചറിവ് പ്രവർത്തകർക്കുണ്ട്. അബ്ദുന്നാസിർ മഅ്ദനിക്കെതിരായ നീതിനിഷേധത്തിെൻറ കാര്യത്തില്‍ സ്വീകരിച്ച സമീപനം കൂടി മുന്‍നിര്‍ത്തിയാവും വോട്ടെന്ന് അവർ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തർ, നൗഷാദ് തിക്കോടി, സെക്രട്ടറിമാരായ യൂസുഫ് പാന്ത്ര, വേലായുധന് വെന്നിയൂര്‍, ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ, ചേക്കു പാലാണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.