പി.സി. ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി തള്ളി

കൊച്ചി: പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തില്‍നിന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത ഹരജി ഹൈകോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന പി.സി. ജോര്‍ജിന്‍െറ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാര്‍ഥി പി.സി. ജോസഫ് നല്‍കിയ ഹരജിയാണ് പ്രാരംഭ വാദത്തിന് ശേഷം അന്തിമ വാദത്തിലേക്ക് കടക്കാതെതന്നെ തള്ളിയത്. ഹരജിയിലെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും വ്യക്തതയില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സ്വന്തം പേരില്‍ ഈരാറ്റുപേട്ടയിലുള്ള കെട്ടിടത്തിന്‍െറ വിവരങ്ങളും ഭാര്യയുടെ ബാങ്ക് അക്കൗണ്ടിന്‍െറ വിവരങ്ങളും പി.സി. ജോര്‍ജ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ളെന്നായിരുന്നു മുഖ്യ ആക്ഷേപം. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഒരു പള്ളിപ്പെരുന്നാളിന്‍െറ നോട്ടീസില്‍ തന്‍െറ ചിത്രം വെട്ടിയൊട്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു.

എന്നാല്‍, ഹരജിയില്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മാത്രം കഴമ്പുള്ളതാണെന്ന് കരുതാനാവില്ളെന്നും ഇവ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ളെന്നും കോടതി വിലയിരുത്തി.

 

Tags:    
News Summary - pc george election case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.