തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിനിർണയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ രണ്ട് കോൺഗ്രസ് നേതാക്കളുടെ പേരുകളും പരിഗണനയിൽ . ബി.ജെ.പി മത്സരിക്കുന്ന 13 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം പ് രഖ്യാപിച്ചെങ്കിലും പത്തനംതിട്ടയിൽ തർക്കം തുടരുകയാണ്. ഇവിടെ ഒരാളുടെ പേര് മാത്ര മേ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിരുന്നുള്ളൂവെന്നും പ്രഖ്യാപനം വൈകുന്നതിെൻറ കാരണം മനസ്സിലാകുന്നില്ലെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാൽ, എൻ.എസ്.എസ് വോട്ടിൽ പ്രതീക്ഷയർപ്പിച്ച് പുതിയ സ്ഥാനാർഥിയെ പരീക്ഷിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ഡൽഹിയിൽ ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന കോൺഗ്രസ് നേതാവിെൻറ പേരും ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളിൽ സജീവമായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് കൂടിയായ കോൺഗ്രസ് നേതാവിെൻറ പേരുമാണ് ബി.ജെ.പി പരിഗണിക്കുന്നതത്രെ. എൻ.എസ്.എസിെൻറകൂടി താൽപര്യപ്രകാരമാണ് ഇൗ ചർച്ച. എൻ.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി അതിലൊരാളെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ പ്രതീക്ഷവെക്കുന്ന കെ. സുരേന്ദ്രന് തിരിച്ചടിയാകും.
ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കില്ലെന്ന് തീരുമാനിച്ചാലേ സുരേന്ദ്രനെ അവിടെ പരിഗണിക്കൂ. എന്നാൽ, തൃശൂരിൽ മത്സരിക്കുമെന്ന നിലപാടിൽ തന്നെയാണ് ബി.ഡി.ജെ.എസ്. പത്തനംതിട്ട വിഷയത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിലും ആശയക്കുഴപ്പം തുടരുകയാണ്. സ്വാഭാവിക കാലതാമസമെന്ന് ചില നേതാക്കൾ വിശദീകരിക്കുമ്പോൾ മറ്റുചിലർ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നു.
വി. മുരളീധരപക്ഷത്തിനാണ് അതൃപ്തി. തെൻറ പേര് വെട്ടിയതിൽ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കും നീരസമുണ്ട്. സുരേന്ദ്രന് സീറ്റ് ലഭിച്ചില്ലെങ്കിൽ അത് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.