എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി; പന്നീർസെൽവം പിന്മാറി

ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. പാർട്ടിയിൽ പളനിസ്വാമി-പന്നീർസെൽവം പക്ഷങ്ങൾ തമ്മിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, ഇന്ന് രാവിലെ എ.ഐ.ഡി.എം.കെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി കൂടിയായ പന്നീർസെൽവം തന്നെയാണ് പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് മുൻ മുഖ്യമന്ത്രി കൂടിയായ പന്നീർസെൽവവും നോട്ടമിട്ടിരുന്നു.

എന്നാൽ, പാർട്ടിയിൽ വിഭാഗീയത കനത്ത സാഹചര്യത്തിൽ സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ നിന്ന് പന്നീർസെൽവം പിന്മാറുകയായിരുന്നു. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനാണ് സഖ്യകക്ഷിയായ ബി.ജെ.പിയുടെയും താൽപര്യം. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും എടപ്പാടിക്കൊപ്പമാണ്.

2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയെ പളനിസ്വാമി പ്രഖ്യാപിച്ചു. ഇതിൽ ആറ് പേർ പന്നീർസെൽവം പക്ഷത്തുനിന്നാണ്. പന്നീർസെൽവത്തെ പിണക്കാതെ നിർത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.