സുരേന്ദ്രനെതിരായ ആരോപണം: ചൈതന്യമുള്ള നേതാവിനെ താറടിക്കാൻ ശ്രമമെന്ന് ശ്രീധരൻ പിള്ള

കൊച്ചി: ചൈതന്യമുള്ള നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ താറടിക്കാനുള്ള ശ്രമമാണ് കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സു രേന്ദ്രനെതിരെ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. എറണാകുളത്ത് വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശ്രീധരൻ പിള്ള.

കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിനെ അർഹിച്ച അവജ്ഞയോടെ തള്ളുകയാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. തിരുവനന്തപുരം കോർപറേഷനിലും മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ടാണ് ഭരണം നടത്തുന്നത്. ഇന്ദിരാഭവനും എ.കെ.ജി സെന്‍ററും ഒരേ കുടുംബത്തിലെ താഴ് വേരുകളാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി ജയിക്കുന്ന സാഹചര്യമാണുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Full View
Tags:    
News Summary - p sreedharan pillai on k surendran controversy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.