മാവോവാദി വേട്ട: വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ല; സി.പി.ഐക്കെതിരെ പി. ജയരാജൻ

കോഴിക്കോട്​: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നാല്​ മാവോവാദികൾ വെടിയേറ്റ്​ ​െകാല്ലപ്പെട്ട സംഭവത്തിൽ സർക ്കാറിനെതിരെ നിന്ന സി.പി.ഐക്കെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം നേതാവ്​ പി. ജയരാജൻ. വനംവകുപ്പി​​​​െൻറ അനുമതിയി ല്ലാതെ ഏറ്റുമുട്ടൽ നടന്നുവെന്ന്​ പറയ​ുന്ന മഞ്ചിക്കണ്ടിയിൽ സി.പി.ഐ സംഘം സന്ദർശനം നടത്തിയതിനെയാണ്​ പി.ജയരാജൻ ഫ േസ്​ബുക്ക്​ കുറിപ്പിലൂടെ വിമർശിച്ചത്​.

മാവോവാദി പ്രസ്ഥാനത്തി​​​​​െൻറ വളർച്ചയെ കുറിച്ചും ഏറുമുട്ടലുകള െ കുറിച്ചും പ്രതിപാദിക്കുന്ന കുറിപ്പിൽ ‘‘ ‘‘അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.’’ എന്നാണ്​ ജയരാജ​​​​െൻറ വിമർശനം.

ഇന്ത്യയിലൊട്ടാകെയുള്ള മാവേവാദികൾ ആക്രമിച്ചത്​ സി.പി.എമ്മി നെയാണ്​. ബംഗാളിൽ ചെയ്​തതുപോലെ കേരളത്തിലെ എൽ.ഡി.എഫ്​ സർക്കാറിനെ ലക്ഷ്യമിട്ടാണ്​ മാവോയിസ്​റ്റുകൾ എത്തിയത്​. ഇത്​ കൃത്യമായി തിരിച്ചറിയാൻ എല്ലാവർക്കുമാകണമെന്നും ജയരാജൻ പറയുന്നു.

യു.ഡി.എഫ്​ ഭരണകാലത്ത്​ ​വ്യാജ ഏറ്റുമ ുട്ടലിലാണ്​ നക്സലേറ്റ് നേതാവ് വർഗ്ഗീസ് കൊല്ലപ്പെട്ടത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ ‘‘വ്യാജ ഏറ്റുമുട്ടലാണ്’’ എന്ന് പ്രചരിപ്പിക്കുന്നവർ അന്ന് യഥാർഥ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. ഈ വൈരുദ്ധ്യം ചിന്താശേഷിയുള്ളവർക്കാകെ മനസിലാക്കാൻ കഴിയുന്നതാണ്. യഥാർഥത്തിൽ വർഗസമരമാണ് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തി​​​​െൻറ വഴിയെന്നും പി.ജയരാജൻ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സെക്റ്റേറിയനിസം വളർന്നു വന്നത് എഴുപതുകളോടെയാണ്. എന്നാൽ ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ചതല്ല. ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും ഈ അരാജക പ്രവണത ഉണ്ടായിട്ടുണ്ട്. ലെനിൻ ഇത് വിശകലനം ചെയ്തുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞത് "മുതലാളിത്വത്തിന്‍റെ ഭീകരതകൾ മൂലം ഉണ്ടാകുന്ന ഒരു പെറ്റീ ബൂർഷ്വാ ചിത്തഭ്രമമാണിത്" പെറ്റിബൂർഷ്വാ വിഭാഗങ്ങൾക്കിടയിൽ ഇന്ത്യയിലും ഈ അരാജക പ്രവണതകളെ പിന്തുടരുന്നവരെ കാണുന്നു. ആദ്യ കാലത്ത് നക്‌സലൈറ്റുകൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ മാവോയിസ്റ്റുകൾ എന്നാണ് അറിയപ്പെടുന്നത്. നക്‌സലൈറ്റുകൾ എൺപതുകളോടെ ശിഥിലീകരിക്കപ്പെട്ടിരുന്നു. എന്നാൽ 2004ൽ ആന്ധ്രയിലെ പീപ്പിൾസ് ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ്‌ സെന്‍ററും ലയിച്ചതിനു ശേഷം അവരുടെ പ്രവർത്തനം വ്യാപിച്ചിരിക്കയാണ്. 1970-72 കാലത്ത് നക്‌സലൈറ്റുകൾ പലയിടത്തും സി.പി.എമ്മിനെയാണ് ലക്ഷ്യം വച്ചത്.

സി.പി.എമ്മിനെ തകർക്കാൻ ഇന്ത്യൻ ഭരണവർഗ്ഗം തന്നെ കടുത്ത കടന്നാക്രമണം നടത്തുന്ന ഘട്ടമായിരുന്നു ഇത്. അന്ന് നെക്സലേറ്റുകൾ പശ്ചിമ ബംഗാളിൽ മാത്രം 350 സി.പി.എം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഗിരിവർഗ്ഗ മേഖലയിൽ സി.പി.എം സ്വാധീനത്തെ തകർക്കുന്നതിന് വലതുപക്ഷം നെക്സലേറ്റുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകിയിരുന്നു. പിന്നീട് മാവോയിസ്റ്റുകളെന്ന് അറിയപ്പെടുന്ന വിഭാഗം വനങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത്. ശ്രീലങ്കയിലെ എൽ.ടി.ടി.ഇ എന്ന സംഘടനയുടെ സഹായത്തോടെ ആയുധ പരിശീലനം നേടി ആയുധങ്ങൾ സംഭരിച്ചു.വനങ്ങളുടെ ഉൾപ്രദേശങ്ങളിൽ തങ്ങി പൊലീസിനെയും സൈനിക വിഭാഗങ്ങളെയും ആക്രമിക്കുക എന്നതാണ് അവരുടെ ശൈലി. അക്രമം നടത്തി രക്ഷപ്പെട്ടാൽ ഭരണകൂട സംവിധാനം വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളെ അടിച്ചമർത്തും .ആദിവാസികൾ തുടർന്ന് മാവോയിസ്റ്റുമായി ബന്ധം പുലർത്താൻ നിർബന്ധിക്കപ്പെടും.

ഒറീസ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ സി.പി.എമ്മിന് സ്വാധീനം ഉള്ള നിരവധി പാർട്ടി പ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട് ഈ പശ്ചാത്തലത്തിൽ വേണം എൽ.ഡി.എഫ് ഭരിക്കുന്ന കേരളത്തിൽ വനമേഖലയിൽ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് പക്ഷെ അത് കേരളത്തിൽ മാത്രമാണ്.1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽ നെക്സലേറ്റ് നേതാവ് വർഗ്ഗീസ് കൊല്ലപ്പെട്ടത് .ഒരു വീട്ടിൽ നിന്നും പിടികൂടി ഭീകരമായി മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. യു.ഡി.എഫ് ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ "വ്യാജ ഏറ്റുമുട്ടലാണ്" എന്ന് പ്രചരിപ്പിക്കുന്നവർ അന്ന് യഥാർത്ഥ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്.

ഈ വൈരുദ്ധ്യം ചിന്തയശേഷിയുള്ളവർക്കാകെ മനസ്സിലാക്കാൻ കഴിയുന്നതാണ്. യഥാർഥത്തിൽ വർഗ്ഗസമരമാണ് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വഴി. രാജ്യത്തൊട്ടാകെ കൃഷിക്കാരെയും തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് ഉജ്വലമായ സമരങ്ങൾ നടത്തിവരികയാണ്. ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടത് പോലെയുള്ള സമരങ്ങൾ ഇനിയും ശക്തിപ്പെടാൻ പോവുകയാണ്. ആർ.സി.ഇ.പി കരാറിലേക്ക് ബി.ജെ.പി ഗവൺമെന്‍റ് നീങ്ങിയാൽ രാജ്യവ്യാപകമായകർഷകസമരം ഇരമ്പിക്കയറും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. തൊഴിലാളി വർഗ്ഗത്തിനെതിരായ ഭരണവർഗ്ഗ ആക്രമണങ്ങൾക്കെതിരെ പ്രതിരോധനിരയും ഉയർന്നുവരികയാണ്. 2020 ജനുവരിയിൽ കൊടിയുടെ നിറം നോക്കാതെ അഖിലേന്ത്യാ പണിമുടക്കിന് തൊഴിലാളി വർഗ്ഗം തയ്യാറെടുത്തുവരികയാണ്. ഇങ്ങനെ രാജ്യത്തിന്‍റെ നാഡീഞരമ്പുകളെപ്പോലും നിശ്ചലമാക്കുന്ന അഖിലേന്ത്യാ പണിമുടക്കം നടത്തുന്ന ഘട്ടമാണിത്.

കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന ബി.ജെ.പി ഗവണ്മെന്‍റിനെതിരായി സ്ത്രീകളും യുവാക്കളും വിദ്യാർഥികളുമെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്. നവലിബറൽ നയങ്ങൾക്ക് ബദലെന്താണെന്ന് കാണിച്ച് കേരളത്തിലെ എൽ.ഡി.എഫ് ഗവണ്മെന്‍റ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ഈ വർഗ്ഗ സമരങ്ങളാണ് വിപ്ലവകാരികൾ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവർത്തനത്തിനാണ് ഉന്മൂലന സിന്ധാന്തക്കാർ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേർതിരിച്ചറിയാനാവണം. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രെമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട് .

എന്നിരുന്നാലും അവർക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് എൽ.ഡി.എഫ് ഗവണ്മെന്‍റിന്‍റെ സമീപം. ഇത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് എന്നാൽ ഇതിൽ മതിവരാത്ത കോൺഗ്രസ്സുകാർ യു.എ.പി.എ വിരുദ്ധ പ്രചരണവുമായി ജനങ്ങളെ കബളിപ്പിക്കാൻ രംഗത്തുണ്ട് രണ്ടാം മോദി ഗവണ്മെന്‍റ് ഏത് പൗരനെയും ഭീകരനായി മുദ്രയടിച്ച് തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത കോൺഗ്രസ്സാണ് എൽ.ഡി.എഫ് ഗവണ്മെന്‍റിനെതിരെ പ്രസ്ഥാവനയുമായി പുറപ്പെട്ടിട്ടുള്ളത്.

എന്നാൽ കൗതുകകരമായിട്ടുള്ള കാര്യം അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.

വ്യാജ ഏറ്റമുട്ടൽ കഥകൾ ഉത്തരേന്ത്യയിലാണ് നടക്കുന്നത് .അതാവട്ടെ പൊലീസ് കസ്റ്റഡിയിലുള്ള ആളുകളെ അർദ്ധരാത്രിയിൽ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റ് മുട്ടൽ കഥ പ്രചരിപ്പിക്കലാണ് .ഇവിടെ കേരളത്തിൽ ബംഗാളിൽ ചെയ്തത് പോലെ എൽ.ഡി.എഫ് ഗവണ്മെന്‍റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകൾ എ.കെ 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാൻ എല്ലാവർക്കുമാവണം.

Full View
Tags:    
News Summary - P Jayarajan slams CPI's stand on Maoist encounter - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.