ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു നേട്ടത്തോടെ പ്രതിപക്ഷ നിരയിൽ ഉൗർജിത െഎക്യനീക്കം. ബി.ജെ.പിയിതര, കോൺഗ്രസിതര മൂന്നാം ചേരിക്ക് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും തെലങ്കാന രാഷ്്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖരറാവുവും കളത്തിലിറങ്ങി. കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സി.പി.എമ്മിൽ ശക്തമായ വീണ്ടുവിചാരം. ബി.ജെ.പിയുടെ പോക്ക് എല്ലാവർക്കും അപകടം ചെയ്യുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ നിര.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡി.എം.കെയുടെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനുമായി സംസാരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിനായി രംഗത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിനെ വിളിച്ച് മമത പിന്തുണ അറിയിച്ചിരുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെേങ്കാട്ടയിൽ നടത്തുന്നത് അവസാന പ്രസംഗമായിരിക്കുമെന്നാണ് തൃണമൂൽ നേതാവും രാജ്യസഭാംഗവുമായ ഡറിക് ഒബ്രിയൻ പറഞ്ഞത്.
തൃണമൂലും ഡി.എം.കെയും ഒന്നിച്ചുനിന്നാൽ തമിഴ്നാട്ടിൽനിന്നും പശ്ചിമ ബംഗാളിൽനിന്നുമായി 75 എം.പിമാരുടെ നിര രൂപപ്പെടുമെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു. ബി.ജെ.പിയോട് അകന്നുതുടങ്ങിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ ടി.ഡി.പിയും ടി.ആർ.എസിെൻറ മൂന്നാം മുന്നണി ശ്രമങ്ങൾക്ക് അനുകൂലമായാണ് പ്രതികരിച്ചത്. തൃണമൂൽ, ഡി.എം.കെ, ടി.ആർ.എസ്, ടി.ഡി.പി എന്നിവക്കൊപ്പം സമാജ്വാദി പാർട്ടി, ബി.എസ്.പി എന്നിവയേയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മൂന്നാം ചേരിയുടെ ശ്രമം. എസ്.പിയും ബി.എസ്.പിയും ഉപതെരഞ്ഞെടുപ്പിെല ധാരണയോടെ ഇതാദ്യമായി െഎക്യദാഹം പ്രകടിപ്പിക്കുകയും ചെയ്തു.
ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുന്ന ശിവസേനയുമായിപ്പോലും സംസാരിക്കുമെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു. സി.പി.എമ്മിനെ മാറ്റിനിർത്തുമെങ്കിൽ കോൺഗ്രസുമായി െഎക്യപ്പെടാനുള്ള സാധ്യതയെക്കുറിച്ചും തൃണമൂൽ നേതാക്കൾ സംസാരിക്കുന്നുണ്ട്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ചന്ദ്രേശഖര റാവു ഇതിനിടയിൽ സംസാരിച്ചു. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചുനീങ്ങേണ്ട സ്ഥിതിവിശേഷം അനിവാര്യമായെന്ന് കോൺഗ്രസിലും സി.പി.എമ്മിലും സജീവ ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം ഒന്നിച്ചുനീങ്ങാൻ സമ്മതിക്കുന്നില്ലെങ്കിലും ബംഗാളിൽ മൂന്നും നാലും സ്ഥാനക്കാരായ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചുനിൽക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പിയെ നേരിടാൻ കോൺഗ്രസും സി.പി.എമ്മും സഹകരണത്തിെൻറ പാലം പണിയേണ്ടിവരും. കോൺഗ്രസുമായി തെരഞ്ഞെടുപ്പിനു ശേഷം നീക്കുപോക്കിനും പ്രശ്നാധിഷ്ഠിത പിന്തുണക്കും എതിരല്ലെന്ന് സി.പി.എം കേരള ഘടകം വാദിക്കുന്നു. പുതിയ സാഹചര്യങ്ങളിൽ പാർട്ടിക്കുള്ളിലെ ഭിന്നത പാർട്ടി കോൺഗ്രസിലേക്ക് എത്തുേമ്പാൾ തീർത്തെടുക്കാനുള്ള വഴികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഇടതുപക്ഷം ഇല്ലാത്ത ഇന്ത്യൻ രാഷ്ട്രീയം ദുരന്തമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജയ്റാം രമേശ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.