ആൾക്കൂട്ടത്തി​െൻറ നായകന് 75

വേഗതയും ആൾക്കൂട്ടവും- ഇത് രണ്ടും ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൻറ ഭാഗമാണ്. ആൾക്കൂട്ടത്തിനടുത്തേക്ക് പോകുന്നതല്ല, ഉമ്മൻ ചാണ്ടിയിലേക്ക് ആൾക്കൂട്ടം എത്തുകയാണ്. അതിന് ഇപ്പോഴും മാറ്റമില്ല. കേരളക്കരയിൽനിന്ന്​ ആന്ധ്രയിലേക്ക് ആൾക്കൂട്ടത്തെ സൃഷ്​ടിക്കുന്ന മാജിക് മാറിയെന്നുമാത്രം. ഇൗ ജന്മദിനത്തിലും ആൾക്കൂട്ടത്തിനൊപ്പമാണ്. ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരിക്കും പിറന്നാൾ ദിനത്തിൽ. 1943 ഒക്ടോബർ 31നാണ് ജനനം.

ഇത്തവണ പിറന്നാളിന് ഒരു വിശേഷമുണ്ട്. നാലര പതിറ്റാണ്ടിനുശേഷം ഇതാദ്യമായി പാർട്ടി ഭാരവാഹിത്വം ഏറ്റെടുത്തുവെന്നതാണ് പ്രത്യേകത. നാലര പതിറ്റാണ്ടിനുമുമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്സ്ഥാനം ഒഴിഞ്ഞശേഷം കോൺഗ്രസി​​​​​െൻറ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമതിയംഗവും ആന്ധ്രയുടെ ചുമതലയുള്ള എ.െഎ.സി.സി. ജനറൽ സെക്രട്ടറിയുമാണ് ഉമ്മൻ ചാണ്ടി. ഉയർച്ചയും തളർച്ചയും ഒരുപോലെ നേരിട്ടാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്​​ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നത്.

വാച്ച് കെട്ടാത്ത, മുടി കൃത്യമായി വെട്ടിയൊതുക്കാത്ത, സ്വന്തമായി ഖദർ ഷർട്ടും മുണ്ടും വേണമെന്ന് നിർബന്ധമില്ലാത്ത ഉമ്മൻചാണ്ടി എങ്ങനെ ആൾക്കൂട്ടത്തെ ആകർഷിക്കുന്നുവെന്നതാണ് അത്ഭുതം. ആദ്യകാലത്ത് സഹപ്രവർത്തകരുടെ വീടുകളിൽ താമസിച്ച് അവരുടെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു സംഘടനാ പ്രവർത്തനം. യാത്രക്ക് ഇഷ്​ടം ബസോ തീവണ്ടിയോ. ഇപ്പോഴും അങ്ങനെത്തന്നെ. സ്വന്തമായി മൊബൈൽ ഫോണുമില്ല. ആരോടും ദേഷ്യമില്ല. കുടുംബാംഗങ്ങളെകുറിച്ച് നിയമസഭയിൽ പരമാർശമുണ്ടായപ്പോഴും ഒട്ടും ദേഷ്യപ്പെടാതെ മറുപടി. കപ്പയും മീൻ കറിയും കിട്ടിയാൽ എവിടെയാണെങ്കിലും മടി കൂടാതെ കഴിക്കും. പുട്ടും കടലയും കഞ്ഞിയും മീൻ കറിയും ഇഷ്​ടഭക്ഷണം.

സ്​റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനും തിരുവിതാംകൂർ ശ്രീമൂലം പ്രജാ കൗൺസിൽ അംഗവുമായിരുന്ന വി.ജെ.ഉമ്മൻറ പേരക്കുട്ടിയായ ഉമ്മൻ ചാണ്ടി, പുതുപ്പള്ളി സ​​​​െൻറ് ജോർജ് ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ ഒരണ സമരത്തിൽ പ​െങ്കടുത്താണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. വീട്ടുകാർ അറിയാതെ കോട്ടയത്ത് ഒരണ സമരം കാണാൻ പോയിരുന്ന ഉമ്മൻ ചാണ്ടി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സമരത്തി​​​​​െൻറ ഭാഗമായി പൊലീസിൻറ പിടിയിലുമായി. അന്ന് കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായിരുന്നു.
എങ്കിലും ബാലജനസഖ്യമായിരുന്നു പ്രവർത്തന മണ്ഡലം. 1961ൽ ബാലസഖ്യം സംസ്ഥാന പ്രസിഡൻറായി. തുടർന്ന് കെ.എസ്.യു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിച്ച് 1967ൽ സംസ്ഥാന പ്രസിഡൻറായി.

മറ്റൊരു കെ.എസ്.യു പ്രസിഡൻറുമാരും നേരിടാത്ത പ്രതിസന്ധിയാണ് ഉമ്മൻ ചാണ്ടിയെ കാത്തിരുന്നത്. അന്നത്തെ ഇ.എം.എസ് ഭരണകാലത്താണ് കാസർ​കോട്​ വെടിവെപ്പിൽ രണ്ട് കെ.എസ്.യുപ്രവർത്തകർ മരിച്ചത്. തേവര എസ്.എച്ച് കോളജിലെ മുരളി കൊല്ല​െപ്പടുന്നതും ഇതേകാലയളവിൽ. കേരളമാകെ വിദ്യാർഥിപ്രക്ഷോഭം കത്തിക്കയറി. ‘വർഷം പത്ത് കഴിഞ്ഞോെട്ട, പിള്ളേരൊന്ന് വളർന്നോെട്ട...’ എന്ന മുദ്രാവാക്യം ഉയർത്തിയതും ഒാണത്തിന് ഒരു പറ നെല്ല് എന്ന സന്ദേശവുമായി വിദ്യാർഥികളെ പാടത്തിറക്കിയതും ഉമ്മൻ ചാണ്ടി.

1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരിക്കെയാണ് പുതുപ്പള്ളിയിൽ യാദൃച്ഛികമായി സ്ഥാനാർഥിയായത്. കെട്ടിവെക്കാനുള്ള 250 രൂപക്കായുള്ള ഒാട്ടത്തിനിടയിൽ നാമനിർ​േദശപ്പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് െതാട്ടുമുമ്പ് മാത്രം ഒാടിയെത്തിയ ഉമ്മൻ ചാണ്ടി അന്നു മുതൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി ഒാട്ടം തുടരുന്നു. 1977ൽ രണ്ടാം വട്ടം ജയിച്ചപ്പോഴാണ് ആദ്യമായി മന്ത്രിയായത്. 40 ​േലറെ യൂനിയനുകളുടെ ഭാരവാഹിയും െഎ.എൻ.ടി.യു.സി കോട്ടയം ജില്ല പ്രസിഡൻറുമായിരുന്ന ഉമ്മൻചാണ്ടി തൊഴിൽ-ഭവന വകുപ്പുകളുടെ മന്ത്രിയായി. തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയതും തിരുവനന്തപുരത്തെ ചെങ്കൽചൂളയിൽ ഫ്ലാറ്റ് സമുച്ചയം നിർമിച്ചതും അക്കാലത്താണ്. 1978 ഒക്ടോബർ 27ന് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നിട് മന്ത്രിയാകുന്നത് 1981 ​െല കരുണാകര മന്ത്രിസഭയിൽ.

80 ദിവസം നീണ്ട മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പൊലീസ് യൂനിഫോം പരിഷ്കരിച്ചത്; നിക്കർ മാറ്റി പാൻറ്​സാക്കി. കൂർത്ത തൊപ്പിയും പോയി. 1991ലെ കരുണാകര മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി ചുമതലയേറ്റുവെങ്കിലും എം.എ.കുട്ടപ്പന് രാജ്യസഭ സീറ്റ് നൽകാത്തതിൽ പ്രതിേഷധിച്ച് രാജിവെച്ചു. 2004 ആഗസ്​റ്റ്​ 31നാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 2006 മേയ് 12വരെ തുടർന്നു. പിന്നീടുള്ള അഞ്ചുവർഷം പ്രതിപക്ഷ നേതാവ്. ഇതിനിടെ രണ്ടുതവണ യു.ഡി.എഫ് കൺവീനറായിരുന്നു. 2011 മേയ് 18ന് വീണ്ടും മുഖ്യമന്ത്രി. 2016 മേയ് 20ന് കാലാവധി പൂർത്തിയാക്കുേമ്പാൾ കൂട്ടിന് ഒേട്ടറെ വിവാദങ്ങൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ പോലും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഒരിക്കലും അനുഭവിക്കാത്ത പ്രതിസന്ധികൾ, കേസുകൾ. അതോടെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. താൻ വേട്ടയാടപ്പെടുന്നുവെന്ന് ഒരിക്കൽ തുറന്നുപറ​േയണ്ടിയുംവന്നു. ഇതിനിടെയാണ് പുതിയ സംഘടനാ ചുമതലകൾ തേടിയെത്തിയത്. അതോടെ, ആഴ്ചയിലൊരിക്കൽ യാത്ര ആന്ധ്രയിലേക്കുമായി. എങ്കിലും, സോളാർ ഒരു നിഴൽപോലെ പിന്തുടരുന്നു. 1977 മേയ് 30ന് മന്ത്രിയായിരിക്കെയാണ് വിവാഹം. ഭാര്യ-മറിയാമ്മ. മക്കൾ: മറിയ, അച്ചു. ചാണ്ടി.

Tags:    
News Summary - Oommenchandy at 75 - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.