കോട്ടയം: ശബരിമല വിഷയത്തിൽ തുടങ്ങിയ സി.പി.എം-എൻ.എസ്.എസ് പോര് വീണ്ടും രൂക്ഷമാകു ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസിനോടുള്ള സമീപനത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിലാണ് സി.പി.എം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ ന ായരുടെ പ്രസ്താവനക്ക് അതേനാണയത്തിൽ തിരിച്ചടി നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നതോടെ ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമാകുകയാണ്. എൻ.എസ്.എസ് പറഞ്ഞാൽ നായന്മാർ കേൾക്കുമോയെന്ന് കാണിച്ചുകൊടുക്കാമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് കോടിയേരിയെ െചാടിപ്പിച്ചത്. ഇതിനു മറുപടിയായി, പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ എൻ.എസ്.എസിനെ വെല്ലുവിളിച്ച കോടിയേരി, സി.പി.എമ്മിനെ വിരേട്ടണ്ടന്ന മുന്നറിയിപ്പും നൽകി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയക്കാർ സമുദായ നേതാക്കളെ തേടിവരുമെന്ന സുകുമാരൻ നായരുടെ പരാമര്‍ശത്തിന് വോട്ടര്‍മാരെന്ന നിലയിൽ മാത്രം അത്തരം സന്ദര്‍ശനങ്ങളെ കണ്ടാൽ മതിയെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എമ്മിെൻറ വി.ആർ.ബി ഭവൻ ഉദ്ഘാടനത്തിന് ചങ്ങനാശ്ശേരിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതി വിധിയുടെ പേരിൽ സർക്കാറിനെ പ്രതിസ്ഥാനത്ത് നിർത്തിയത് ശരിയോ എന്ന് നാലുവട്ടം ചിന്തിക്കണമെന്ന് എൻ.എസ്.എസിനെ ഓര്‍മിപ്പിച്ചിരുന്നു. വനിത മതിൽ ‘ശൂ’ ആകുമെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടെന്തായെന്ന് പരിഹസിക്കുകയും ചെയ്തു. എൻ.എസ്.എസ് പറഞ്ഞാൽ ആരും കേൾക്കില്ലെന്ന സി.പി.എമ്മിെൻറ വാദം തെറ്റെന്ന് തെളിയിക്കുമെന്ന് സുകുമാരൻ നായർ പറഞ്ഞത് ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായതാണ് പ്രതികരിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
സർക്കാറിനെതിരെ മുന്നോട്ടുപോകാനാണ് എൻ.എസ്.എസ് തീരുമാനം. അതേസമയം, തന്നെ യു.ഡി.എഫിനോട് അടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സമദൂരം ഉപേക്ഷിക്കുന്നുവെന്ന സൂചനയും സുകുമാരൻ നായരുടെ പ്രസ്താവനയിലുണ്ട്. എൻ.എസ്.എസിനെ പരസ്യമായി പിന്തുണച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.