ജയ്പുർ: വനിതകളെ നേതൃത്വത്തിലേക്ക് പരിഗണിക്കുന്ന കാര്യത്തിൽ രാജസ്ഥാൻ ഇന്നും പി ന്നിൽ. 1952 മുതലുള്ള 14 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ, വലുപ്പംകൊണ്ട് മുൻനിരയിലുള്ള രാ ജസ്ഥാനിൽ ആകെ മത്സരിച്ചത് 180 വനിതകളാണ്. ഇതിൽ ചിലർ പലതവണ മത്സരിച്ചു. 28 പേരാണ് പല പ്പോഴായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
25 ലോക്സഭ മണ്ഡലങ്ങളാണ് രാജസ്ഥാനിലുള്ളത്. 52-89 കാലത്ത് ഏഴു തെരഞ്ഞെടുപ്പുകൾ നടന്നു. ഇക്കാലയളവിൽ വെറും ആറു വനിതകളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ പേർ മത്സരരംഗത്തെത്തിയത് 2009ൽ. അന്ന് 31 പേർ മത്സരിച്ചു.
’52ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത് വെറും രണ്ട് അംഗനകളാണ്-ശാരദ ഭായിയും റാണി ദേവി ഭാർഗവയും. രണ്ടുപേർക്കും കെട്ടിവെച്ച കാശ് പോയി. എന്നാൽ, രാജസ്ഥാനിൽ 2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും ബി.ജെ.പിയിലെ കരുത്തയായ വനിത വസുന്ധര രാജെ മുഖ്യമന്ത്രിയായി. ഇവിടെ അഞ്ചുതവണ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ഒരേയൊരു വനിത സ്ഥാനാർഥിയാണ് വസുന്ധര. രാജസ്ഥാനിൽ വിജയത്തിലേക്ക് വിജയിച്ച വനിതകളിൽ മിക്കവരും രാജകുടുംബവുമായി ബന്ധമുള്ളവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.