Posted On
date_range Updated On
date_range കോൺഗ്രസ് ബന്ധം തള്ളി സി.പി.എം
ന്യൂഡൽഹി: സി.പി.എമ്മിെൻറ രാഷ്ട്രീയസമരത്തിെൻറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോൺഗ്രസിനോടുമുള്ള എതിർപ്പ് തുടരാൻ ചൊവ്വാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. 21ാം പാർട്ടി കോൺഗ്രസ് സ്വീകരിച്ച ഇൗ രാഷ്ട്രീയ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖ ഇതനുസരിച്ചാവും തയാറാക്കുക. അതേസമയം, യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിെൻറയും നിലപാടും കേന്ദ്ര കമ്മിറ്റിക്കു മുന്നിൽ വെക്കാനും പി.ബിയിൽ ധാരണയായി. പല അവസരങ്ങളിലും ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പി.ബി മറികടക്കാറുണ്ട്. എന്നാൽ, ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പൂർണമായും തള്ളി രാഷ്ട്രീയ പ്രമേയം തയാറാക്കുന്നത് അപൂർവമാണ്. കേന്ദ്ര കമ്മിറ്റിയുടേതാവും അന്തിമ തീരുമാനം.
ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ തോൽപിക്കാൻ കോൺഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്ന ജനറൽ സെക്രട്ടറിയുടെയും ബംഗാൾ, ഒഡിഷ ഘടകങ്ങളുടെയും ആവശ്യം തള്ളിയാണ് പി.ബി തീരുമാനം. പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെേട്ടാ ദേശീയ തലത്തിൽ ഉണ്ടാവില്ല. പകരം, ഇടതുപക്ഷ െഎക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കണമെന്ന നിലപാടിൽ മുന്നോട്ടുപോകും. ഇൗ നിലപാടിെൻറ ചുവടു പിടിച്ചുള്ള കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖ ഒക്ടോബർ 14-16 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.