നാഗ ഉപരോധം: ത്രികക്ഷി ചര്‍ച്ചക്ക് തയാര്‍ –മണിപ്പൂര്‍ മുഖ്യമന്ത്രി

ഇംഫാല്‍: മൂന്നു മാസത്തിലേറെ നീണ്ട സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ ഐക്യ നാഗ കൗണ്‍സിലുമായി(യു.എന്‍.സി) ത്രികക്ഷി ചര്‍ച്ചക്ക് തയാറാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്.

യു.എന്‍.സിയുമായി ചേര്‍ന്ന് ബി.ജെ.പി നാടകം കളിക്കുകയാണെന്ന് ആരോപിച്ച സിങ് ആ ഗൂഢപദ്ധതിക്ക് മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ ജില്ലകള്‍ വിഭജിച്ച് പുതിയ ഏഴ് ജില്ലകള്‍ രൂപവത്കരിച്ചതും സദര്‍ഹില്‍സിനെ സമ്പൂര്‍ണ ജില്ലയായി പ്രഖ്യാപിച്ചതുമാണ് നാഗ കൗണ്‍സിലിനെ പ്രകോപിപ്പിച്ചത്. ജില്ല വിഭജനത്തിനു മുമ്പ് യു.എന്‍.സിയുമായി ചര്‍ച്ചക്ക് തയാറായിരുന്നോ എന്ന ചോദ്യത്തിന്, അതിന് ശ്രമിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ക്ഷണത്തോട് അനുകൂലമായല്ല അവര്‍ പ്രതികരിച്ചതെന്നും ഇബോബി സിങ് പറഞ്ഞു.

സ്വന്തം പരാജയം മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിത നീക്കമാണ് ഉപരോധത്തിനു പിന്നിലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ ആരോപണവും അദ്ദേഹം തള്ളി.

സംസ്ഥാനത്തിന്‍െറ ജീവനാഡിയായ ദേശീയപാത-രണ്ട് (ദിമപൂര്‍), ദേശീയപാത-37 (ജിരിബാം) എന്നിവിടങ്ങളിലാണ് നാഗ കൗണ്‍സില്‍ അനിശ്ചിതകാല ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതുമൂലം സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളുടെ വരവ് തടസ്സപ്പെട്ടു. ജനജീവിതം ദുരിതമായതിനൊപ്പം സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റവുമാണ്.  മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

Tags:    
News Summary - naga boycott: ready to meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.