പശ്ചിമ ബംഗാളിൽ റായ്ഗഞ്ചിനു പുറമെ സി.പി.എമ്മിനുള്ള സിറ്റിങ് സീറ്റായ മുർശിദാബാ ദ് നിലനിർത്താൻ തൊട്ടപ്പുറത്തെ ബഹാറംപുരിൽ കോൺഗ്രസുമായി രഹസ്യ ധാരണയിലെത്തിയ ിരിക്കുകയാണ് സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കൾ. മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് ബം ഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിലൊന്നായ മുർശിദാബാദിൽ വോെട്ടടുപ്പ്്.
പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അധിർ ചൗധരിക്ക് ബഹാറംപുരി ൽ സി.പി.എം നൽകുന്ന പിന്തുണക്ക് പ്രത്യുപകാരമെന്ന നിലയിൽ മുർശിദാബാദിലെ കോൺഗ്രസ് പ്രവർത്തകർ തിരിച്ച് സി.പി.എം സിറ്റിങ് എം.പി ബദ്റുദ്ദുജ ഖാന് വോട്ട് നൽകണമെന്നാണ് ആ ധാരണ. അതോടെ വടക്കൻ ബംഗാളിലെ മറ്റു ന്യൂനപക്ഷ മണ്ഡലങ്ങളെപ്പോലെ ചതുഷ്കോണ മത്സരത്തിന് പകരം ത്രികോണ മത്സരമാണ് ഇക്കുറി ബഹാറംപുരിലും മുർശിദാബാദിലും നടക്കുന്നത്. ഇടതുമുന്നണി സ്ഥാനാർഥിക്ക് കനത്ത വെല്ലുവിളിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അബൂ താഹിർ ഉയർത്തുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അബ്ദുൽ മന്നാൻ ഹുസൈനെയാണ് ബദുറുദ്ദുജ തോൽപിച്ചത്. ന്യൂനപക്ഷ സമുദായത്തിനുള്ള നിർണായക സ്വാധീനത്തിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പി ഹുമയൂൺ കബീറിനെയാണ് സ്ഥാനാർഥിയാക്കിയത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബദുറുദ്ദുജക്ക് 4,26,947 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് എതിരാളി അബ്ദുൽ മന്നാൻ ഹുസൈന് 4,08,494 വോട്ട് ലഭിച്ചു. രഹസ്യ ധാരണക്ക് കോൺഗ്രസ് തയാറായാൽ സിറ്റിങ് സീറ്റ് നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ് ബദ്റുദ്ദുജ. എന്നാൽ, സി.പി.എം േകഡറുകൾ കോൺഗ്രസിന് ചെയ്യുന്നതുപോലെ കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിന് ചെയ്യുമോ എന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറയും പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറയും അനുഭവത്തിൽ ശങ്കിക്കുന്നവരാണ് പ്രവർത്തകരിലേറെയും.
രണ്ടും കൽപിച്ച് മമത
കോൺഗ്രസിനും സി.പി.എമ്മിനും കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾകൂടി പിടിച്ച് സി.പി.എമ്മിൽനിന്ന് മണ്ഡലം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് മമത ബാനർജി. ഇതിനായി മുസ്ലിം വോട്ടുകൾ സമാഹരിക്കാനുള്ള പ്രസംഗങ്ങളാണ് മണ്ഡലത്തിലെ പ്രചാരണറാലികളിൽ നടത്തുന്നത്. മുർശിദാബാദിലെ കണ്ഡിയിൽ ബുധനാഴ്ച നടത്തിയ റാലിയിൽ എയർ ഇന്ത്യ മാംസാഹാരം നിർത്തലാക്കി സസ്യാഹാരം മാത്രം വിളമ്പുന്നത് ചൂണ്ടിക്കാട്ടി മോദിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എയർ ഇന്ത്യയിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുന്നവർക്കു മാത്രമായി ചിക്കൻപോലും പരിമിതപ്പെടുത്തിയെന്ന് മമത കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ ഭക്ഷണം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുകയാണ് മോദി ചെയ്യുന്നതെന്ന വിമർശനം കുറിക്കുകൊണ്ടതോടെ ഇതുസംബന്ധിച്ച് വിശദീകരണവുമായി ബി.ജെ.പി ബംഗാൾ നേതൃത്വം രംഗത്തുവന്നു. സസ്യാഹാരം മാത്രം പ്രോത്സാഹിപ്പിക്കാൻ എടുത്ത തീരുമാനമല്ല ഇതെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു എയർ ഇന്ത്യയുടെ ചെലവുചുരുക്കൽ നടപടി മാത്രമാണിതെന്ന് വ്യക്തമാക്കി. ആ തീരുമാനത്തിൽ മോദി സർക്കാറിന് പങ്കില്ലെന്നും ബി.െജ.പി വിശദീകരിച്ചു.
മുർശിദാബാദിനു പകരം സി.പി.എം കോൺഗ്രസിന് തിരിച്ചു േവാട്ടുനൽകുന്ന ബഹാറംപുരിൽ പി.സി.സി പ്രസിഡൻറ് അധിർ രഞ്ജൻ ചൗധരി ആർ.എസ്.എസുമായി ധാരണയിലാണെന്ന് മമത ബാനർജി ആരോപിക്കുന്നത് മുർശിദാബാദിൽ സി.പി.എമ്മിൽനിന്ന് മുസ്ലിം ന്യൂനപക്ഷത്തെ അകറ്റാൻ കഴിയുമെന്ന കണക്കുകൂട്ടലിൽകൂടിയാണ്. ഇന്നലെ വോെട്ടടുപ്പ് നടന്ന റായ്ഗഞ്ചിൽ മുഹമ്മദ് സലീം നടത്തിയ പ്രകടനം ബദുറുദ്ദുജയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.