അഴിമതിയുടെ കാര്യത്തിൽ പിണറായിയും മോദിയും ഇരട്ട സന്താനങ്ങൾ -​മുല്ലപ്പള്ളി

കൊച്ചി: അഴിമതിയുടെ കാര്യത്തിൽ പിണറായിയും മോദിയും ഇരട്ട സന്താനങ്ങളെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. റഫാൽ വിമാന ഇടപാടിനും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കുമെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്​ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രൂവറി-ഡിസ്​റ്റിലറി വിഷയത്തിൽ കോൺഗ്രസ്​ നേതൃത്വവും പ്രതിപക്ഷവും എടുത്ത നിലപാടാണ് അഴിമതി വെളിച്ചത്ത്​ കൊണ്ടുവന്നത്. സംസ്ഥാനത്ത്​ ഇന്ധന വില വർധനയിൽ പൊതുജീവിതം പ്രതിസന്ധിയിലാണ്​. സമാന സാഹചര്യമുണ്ടായപ്പോൾ നികുതി വെട്ടിക്കുറച്ചാണ്​ ഉമ്മൻ ചാണ്ടി സർക്കാർ അന്ന്​ പൊതുജനത്തിന്​ ആശ്വാസമായത്​. കോൺഗ്രസ് ഭരണകാലത്ത് ഇന്ധനവിലക്കെതിരെ സമരം നടത്തിയ പിണറായി വിജയനടക്കമുള്ളവർ ഇപ്പോൾ നിശ്ശബ്​ദരാണ്. നരേന്ദ്രമോദിക്ക് ആറന്മുള കണ്ണാടി സമ്മാനിച്ച് സർവൈശ്വര്യങ്ങളും നേർന്ന്​ കേരളത്തിലെത്തിയ പിണറായി ഗുജറാത്ത് കലാപത്തെ വെള്ളപൂശാൻ ശ്രമിച്ച ആളെ ഡി.ജി.പി ആയി നിയമിക്കുകയായിരുന്നു.

റഫാൽ ഇടപാടിൽ ഇടതുപക്ഷം നിശ്ശബ്​ദത പാലിക്കുകയാണ്​. റഫാൽ ഇടപാടിൽ കോൺഗ്രസി​​​​െൻറ നേതൃത്വത്തിൽ കേരളത്തിൽ സമരപരിപാടികൾ ആരംഭിക്കാൻ വൈകിയെന്നത് സത്യമാണ്. 45,000കോടിയുടെ അഴിമതി ജനമധ്യത്തിലെത്തിച്ച് മോദിയെ തുറന്നുകാണിക്കും. രാജ്യത്തി​​​​െൻറ കാവൽക്കാരൻ ചമയുന്ന​ മോദി താക്കോൽ കൈയിൽ കിട്ടിയപ്പോൾ മോഷ്​ടാവായത്​ തുറന്നുകാണിക്കുകയാണ്​ ലക്ഷ്യം. മോദി സർക്കാർ​ ഒപ്പു​െവച്ച കരാറിൽ വിമാനങ്ങൾ വാങ്ങാനുറപ്പിച്ചത്​ യു.പി.എ സർക്കാർ ഒപ്പു​െവച്ചതി​​​​െൻറ മൂന്ന് ഇരട്ടി വിലക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

റഫാൽ കരാറിൽ പൊതുമേഖലയിലുള്ള എച്ച്​.എ.എല്ലിനെ പുറത്തുനിർത്തി അനിൽ അംബാനിയുടെ കമ്പനിക്ക് നൽകിയത്​ അഴിമതിയാണ്​. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് കരാറിൽ അംബാനിയെ ഉൾക്കൊള്ളിക്കാൻ നിർദേശമുണ്ടായിരുന്നെന്ന്​ തെളിഞ്ഞിരിക്കുകയാണ്​. ഒക്ടോബറിൽ ഇന്ത്യയിൽ വന്ന ഫ്രഞ്ച് രക്ഷാമന്ത്രി നിർമലാസീതാരാമനുമായി ചർച്ച നടത്തിയശേഷം പിറ്റേന്ന്​ നാഗ്പുരിൽ അനിൽ അംബാനിയുടെ ഫാക്ടറിയുടെ തറക്കല്ലിടാൻ നിതിൻ ഗഡ്കരിക്കൊപ്പമാണ്​ പ്രത്യക്ഷപ്പെട്ടത്​. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനം തേജസ് നിർമിച്ച എച്ച്​.എ.എൽ ഇന്ന്​ തകർച്ചയുടെ വക്കിലാണ്. നാലുവർഷമായി വാചാടോപം നടത്തുന്ന നരേന്ദ്രമോദി എവിടെയാണ് വിജയിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

Tags:    
News Summary - Mullappally Ramachandran Congress -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.