മധ്യപ്രദേശ്​ ഉപതെരഞ്ഞെടുപ്പ്​: പോളിങ്​​ തുടങ്ങി

ഭോപാൽ: മധ്യപ്രദേശിൽ രണ്ട്​ നിയമസഭാ സീറ്റുകളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പി​​െൻറ വോ​െട്ടടുപ്പ്​ ആരംഭിച്ചു. ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസി​നും വരും നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം കൂടിയാണ്​ ഉപതെരഞ്ഞെടുപ്പ്​. കൊളാറസ്​, മംഗോളി എന്നീ സീറ്റുകളിലാണ്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഫെബ്രുവരി 28ന്​ ഫലം പ്രഖ്യാപിക്കും. 

കോൺഗ്രസി​​െൻറ പക്കലുള്ള സീറ്റുകളായിരുന്നു രണ്ടും. അവ നേടാൻ ബി.ജെ.പിയും വിട്ടുകൊടുക്കാതിരിക്കാൻ  കോൺഗ്രസും ശക്​തമായ മത്​സരത്തിലാണ്​. ​കോൺഗ്രസ്​ എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയിലാണ്​ രണ്ട്​ നിയമസഭാ സീറ്റുകളും. അതിനാൽ സീറ്റ്​ നിലനിർത്തേണ്ടത്​ കോൺഗ്രസിന്​ അഭിമാന പ്രശ്നം  കൂടിയാണ്​. 
 

Tags:    
News Summary - MP Bye Election - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.