മോദിയുടെ ബിഹാര്‍ പാക്കേജ് പ്രഖ്യാപനത്തില്‍ ഒതുങ്ങി

ന്യൂഡല്‍ഹി: ബിഹാറിന് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ഒന്നേകാല്‍ ലക്ഷം കോടിയുടെ പദ്ധതിയില്‍പ്പെടുത്തി ഇതുവരെ തുക അനുവദിച്ചിട്ടില്ളെന്ന് വിവരാവകാശ രേഖ. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്‍െറ തൊട്ടു മുമ്പായിരുന്നു പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയത്.
വിവരാവകാശ പ്രവര്‍ത്തകനായ മുംബൈ സ്വദേശിയായ അനില്‍ ഗല്‍ഗാലിയാണ് ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്. ഇതിന് ധനമന്ത്രാലയം നല്‍കിയ മറുപടിയിലാണ് 2015 ആഗസ്റ്റ് 18ന് മോദി 1,25,003 കോടിയുടെ പ്രത്യേക പാക്കേജ് ബിഹാറിന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതുവരെ പണം നല്‍കിയിട്ടില്ളെന്നും വ്യക്തമാക്കുന്നത്.

രാജ്യസഭയിലും പ്രധാനമന്ത്രി ബിഹാറിന് നല്‍കിയ പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇത് പ്രത്യേക ഇഷ്ടം കൊണ്ടല്ളെന്നും സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത് എന്നുമായിരുന്നു അന്ന് മോദി പറഞ്ഞിരുന്നത്.
എന്നാല്‍, പദ്ധതി പ്രഖ്യാപിച്ചെന്നല്ലാതെ തുടര്‍ നടപടികളുണ്ടാവുകയോ, തിരിഞ്ഞുനോക്കുകയോ ചെയ്തിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

 

News Summary - modi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.