മേയറുടെ വിവാദ കത്ത്: റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: മേയറുടെ വിവാദ കത്ത് സംബന്ധിച്ച് നഗരകാര്യ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. കോർപ്പറേഷനിൽ ആരോഗ്യവിഭാഗത്തിൽ 295 ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിന് ലിസ്റ്റ് തയാറാക്കി നൽകാൻ മേയർ സി.പി.എം ജില്ല സെക്രട്ടറിക്ക്  കത്തെഴുതിയെന്നായിരുന്നു കോൺഗ്രസ് ജില്ല കമ്മിറ്റി നൽകിയ പരാതി.

കഴിഞ്ഞ കാലഘട്ടങ്ങളിലെ കോർപ്പറേഷനുകളിലെ നിയമനങ്ങളെക്കുറിച്ച് സർക്കാരിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. തദേശ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. താൽക്കാലിക നിയമനങ്ങളിൽ സുതാര്യത ഉറപ്പ് വരുത്താൻ സർക്കാർ 2016 ലും 2017ലും ഉത്തരവിറക്കിയിരുന്നു. അതിലെ നിർദേശങ്ങൾക്ക് വിധേയമായിട്ടാണ് നിയമനം നടത്തുന്നത്. ഇക്കാര്യത്തിൽ നഗരസഭകൾക്ക് വീണ്ടും നിർദേശം നൽകിയിരുന്നുവെന്നും മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, എൻ. ഷംസുദീൻ, യു.എ. ലത്തീഫ് എന്നിവർക്ക് മന്ത്രി മറുപടി നൽകി.

Tags:    
News Summary - Mayor's Controversial Letter: M.B Rajesh says that the government is examining the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.