ഇംഫാൽ: ജനങ്ങൾക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് ആദ്യം സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തടഞ്ഞ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അഹന്തേം ബിമോൾ സിംഗ്, ജസ്റ്റിസ് എ ഗുണേശ്വർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ചയാണ് സംസ്ഥാന സർക്കാറിന് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം ആഭ്യന്തര വകുപ്പടക്കം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. അടുത്ത ദിവസം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം. ഇന്റർനെറ്റ് നിരോധനം നീക്കുന്നതിന് സർക്കാർ നേരത്തെ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.