മഹാരാഷ്ട്ര: സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചില്ലെന്ന് ബി.ജെ.പി

മുംബൈ: സർക്കാർ രൂപവത്കരണം നീണ്ടുപോകുന്നത് കാരണം ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് ഗവർണറെ കണ ്ടതെന്നും സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചില്ലെന്നും ബി.ജെ.പി നേതാക്കൾ. ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ സുധിർ മുംഗൻതിവാർ, ഗിരീഷ് മഹാജൻ, ആശിഷ് ഷേലാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ശനിയാഴ്ചയോടെ നിലവിലെ സർക്കാറിന്‍റെ കാലാവധി അവസാനിക്കുകയാണ്. അതിനു മുമ്പായി പുതിയ സർക്കാർ രൂപവത്കരിക്കണം. 105 എം.എൽ.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. 56 സീറ്റുകളുള്ള സഖ്യകക്ഷി ശിവസേന ഉടക്കി നിൽക്കുന്നതാണ് പ്രശ്നം.

288 അംഗങ്ങളുള്ള സഭയിൽ സർക്കാറുണ്ടാക്കാൻ 145 പേരുടെ പിന്തുണ വേണം. ശിവസേന ഇല്ലാതെ ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ ശിവസേന തടയുകയും ചെയ്തു. ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കിയാൽ ബി.ജെ.പിയുടെ സ്പീക്കർ സ്ഥാനാർഥിയെ കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് ഈ നീക്കം തടഞ്ഞത്.

Tags:    
News Summary - maharashtra politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.