അടിതെറ്റും ആർക്കും - അത്ര കഠിനം അടിയൊഴുക്ക്​

തിരുവനന്തപുരം ലോക്​സഭ മണ്ഡലത്തിന് അങ്ങനെയൊരു സ്വഭാവമുണ്ട്. എത്ര വലിയവനായാലും ചിലപ്പോൾ വിയർക്കും. ചിലപ്പ ോൾ വീഴും. പല കൊലകൊമ്പന്മാർക്കും അങ്ങനെ അടിതെറ്റിയിട്ടുണ്ട്​. സമുദായ രാഷ്​ട്രീയവും കക്ഷിരാഷ്​ട്രീയ അടിയെ ാഴുക്കുകളും അത്ര കഠിനമാണ്​ ഇവിടെ. മറ്റ് 19 പാർലമ​​​െൻറ് മണ്ഡലങ്ങളിലും ഇത്രയും ഉണ്ടോയെന്ന്​ സംശയം തോന്നിപ്പി ക്കുന്ന വിധത്തിലാണത്​. മാത്രമല്ല, ഭരണസിരാ കേന്ദ്രമെന്ന നിലയിൽ സർവിസ് മേഖലയും അതിശക്​തം. ഹിന്ദുത്വ ശക്തികൾ കേ രളത്തിൽ വേരോടും മുേമ്പ അവർ സാന്നിധ്യം അറിയിച്ച മണ്ഡലം കൂടിയാണ്​ തിരുവനന്തപുരം​.

(1984ൽ ഹിന്ദു മുന്നണി സ്ഥാന ാർഥി നേടിയത്​ ഒരു ലക്ഷത്തിലേറെ വോട്ട്.) കിരീടവും ചെ​േങ്കാലും കാലം എടുത്തുമാറ്റിയെങ്കിലും മുൻ രാജകുടുംബത്തിന ് ആവശ്യത്തിലേറെ ബഹുമാനവും ഇവിടെ കിട്ടുന്നു. നിലവിൽ യു.ഡി.എഫിൽ കോൺഗ്രസും എൽ.ഡി.എഫിൽ സി.പി.െഎയും എൻ.ഡി.എയിൽ ബി.ജെ.പ ിയുമാണ്​ മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത്​. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം സി.പി.എമ്മും (കഴക്കൂട്ടം, പാറശാല, നെ യ്യാറ്റിൻകര) കോൺഗ്രസും (വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം) പങ്കിടുന്നു. കേരളത്തിൽ ആദ്യമായി ബി.ജെ.പി അക്കൗണ ്ട് തുറന്ന നേമവും ഇവിടെത്തന്നെ. 1952 മുതലുള്ള തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ കണക്കിലെ കളി കോൺഗ്രസിന് അനുകൂലമാണ്. എ ട്ടുതവണ വിജയം അവർക്കാപ്പമായിരുന്നു. നാലുതവണ സി.പി.െഎക്ക്.

നാടാർ യോഗം
സാമുദായിക വോട്ടുകളിൽ നിർണായകം നാടാർ, നായർ ഘടകമാണ്. മുസ്​ലിം, ക്രൈസ്തവ, ഇൗഴവ വിഭാഗങ്ങളും സാന്നിധ്യം അറിയിക്കുന്നു. െഎക്യകേരളത്തിന് മുേമ്പതന്നെ കാമരാജ് നാടാരിലൂടെ കൈവന്ന നാടാർ െഎക്യം ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സമുദായത്തിന് പ്രതിഫലിപ്പിക്കാനായി. സമുദായത്തിനുള്ളിലെ ഉൾപ്പിരിവി​​​െൻറ സ്വാധീനമാണ് അപവാദം. വ്യക്തിപ്രഭാവത്തി​​​െൻറ തലപ്പൊക്കമുള്ള എം.എൻ. ഗോവിന്ദൻ നായർക്ക് 1980ൽ കാലിടറിയത് താരതമ്യേന അപ്രശസ്തനായ എ. നീലലോഹിത ദാസൻ നാടാരോടായിരുന്നു. കോൺഗ്രസിന് േവണ്ടി എ. ചാൾസ് കളത്തിലിറങ്ങിയപ്പോൾ നീലനും കാലിടറി. എങ്കിലും നാടാർ വിരുദ്ധ വികാരം ഒരു മുന്നണിക്കും ഒാർക്കാൻ പോലും വയ്യ. നാടാർ സമുദായത്തി​​​െൻറ പിന്തുണ കൂടുതലും അനുഭവിക്കാൻ യോഗം ഉണ്ടായത് കോൺഗ്രസിനായിരുന്നുവെന്ന് മാത്രം. സമുദായ സ്വാധീനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നായർ വോട്ടുകളിൽ ഏറെയും കോൺഗ്രസിന്​ തന്നെയായിരുന്നു ലഭിച്ചിരുന്നത്.

‘വിശ്വപൗരനായ’ വി.കെ. കൃഷ്ണ മേനോനെ പാട്ടുംപാടി ജയിക്കാൻ സ്വതന്ത്രനായി സി.പി.എം നിർത്തിയപ്പോൾ പോലും വിയർപ്പിച്ച പാരമ്പര്യമാണ് എൻ.എസ്.എസിനുള്ളത്. പക്ഷേ, സമീപകാലത്തായി വന്ന മാറ്റം എൽ.ഡി.എഫിനും ബി.ജെ.പിക്കും ആശ്വാസമായിട്ടുണ്ട്. ബി.ജെ.പി വിജയിച്ച നേമം അസംബ്ലി മണ്ഡലത്തിലും കൂടാതെ തിരുവനന്തപുരം അസംബ്ലി മണ്ഡലത്തി​​​െൻറ ചില ഭാഗങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന മുസ്​ലിം സമുദായം പക്ഷേ, ഒാരോ തെരഞ്ഞെടുപ്പ് കാലത്തും പൊതു രാഷ്​ട്രീയ സ്ഥിതികൂടി പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിലെ സമുദായ വോട്ട് കണക്കും കൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിന് പോയാൽ പണികിട്ടുമെന്നാണ്​ പറയുക.

ഇത്​ നിർണായക സർവിസ്​
സമുദായ ഘടകത്തിനൊപ്പം ജയപരാജയം നിർണയിക്കുന്നതിലെ പ്രധാന കണ്ണിയാണ് മണ്ഡലത്തിലെ സർവിസ് മേഖല. കേരളത്തിൽ മറ്റൊരിടത്തും ഇൗ സവിശേഷതയില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കോളജ്, സ്കൂൾ അധ്യാപകർ, സർവകലാശാല ജീവനക്കാർ, വിവിധ അക്കാദമിക്​ സ്​ഥാപനങ്ങളിലെ വിദഗ്​ധർ, വിദ്യാർഥി, യുവജനങ്ങൾ ഒക്കെ അടങ്ങുന്ന വലിയൊരു വിഭാഗത്തിൽ കോൺഗ്രസിനെ അപേക്ഷിച്ച് സി.പി.എമ്മിനാണ്​ മുൻകൈ. ജീവനക്കാർ മാത്രമല്ല അവരുടെ കുടുംബവും വോട്ട് ബാങ്ക് ആവുേമ്പാൾ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ ഒാരോ വോട്ടറും പ്രധാനം. ഇതിനുപുറമെയാണ്​ സിവിൽ സർവിസ്, ഹൗസിങ്​ നഗറുകളുടെ സ്വാധീനവും. പക്ഷേ, ബി.ജെ.പിയുടെ വരവോടെ ഇതിലെല്ലാം വിള്ളൽ വീണിട്ടുണ്ട്​.

അടിയൊഴുക്കിൽ ഭയം
ഉറച്ച വോട്ടുകൾ ഇടതുപക്ഷത്തിനുണ്ടായിട്ടും ജയം അത്രയൊന്നും കിട്ടിയിട്ടില്ലെന്നതാണ്​ അവരെ അലട്ടുന്നത്. കഴിഞ്ഞ 30 വർഷമായി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത്​ എൽ.ഡി.എഫാണ് എന്നിരിക്കെയാണിത്. തെരഞ്ഞെടുപ്പു കാലത്ത് അലവെട്ടുന്ന രാഷ്​ട്രീയ, സമുദായ ഒാളങ്ങളെ മറികടക്കുന്ന സ്ഥാനാർഥിയെ കണ്ടെത്തലും എൽ.ഡി.എഫിന്​ കീറാമുട്ടിയാണ്​. കഴിഞ്ഞ കുറെ കാലമായി അവരുടെ പ്രധാന കടമ്പയും അതാണ്​. പക്ഷേ, പലപ്പോഴും സ്ഥാനാർഥിയുടെ വലുപ്പത്തെ മറികടക്കുന്നതാവും അടിയൊഴുക്ക്. (ഒ.എൻ.വി കുറുപ്പ്, കണിയാപുരം രാമചന്ദ്രൻ എന്നീ വമ്പന്മാർക്ക്​ ഇവിടെ അടിതെറ്റിയിട്ടുണ്ട്​). എം.എൻ. ഗോവിന്ദൻ നായർ, കെ.വി. സുരേന്ദ്രനാഥ്, പി.കെ. വാസുദേവൻ നായർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ വിജയം എതിർഘടകങ്ങളെ മറികടന്നുള്ളതായിരുന്നു. കോൺഗ്രസാവ​െട്ട കെ. കരുണാകരനിലൂടെയും എ. ചാൾസിലൂടെയും വി.എസ്. ശിവകുമാറിലൂടെയും നിലവിൽ ശശി തരൂരിലൂടെയും സാമുദായിക സമവാക്യം നിലനിർത്തുന്നു.

മലയാളികളിൽ പേമൻറ് സീറ്റ് എന്ന വാക്ക് പരിചിതമാക്കിയതി​​​​െൻറ ക്രെഡിറ്റ്​ തിരുവനന്തപുരത്തിനാണ്​. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതിലൂടെയും 2014ൽ മണ്ഡലം ദേശീയ ശ്രദ്ധ നേടി. നാടാർ സമുദായത്തിൽ നിന്ന് സി.പി.െഎ, സി.പി.എം ജില്ല-സംസ്ഥാന നേതാക്കളിൽ ചിലർ ക​െണ്ടത്തിയ ബെന്നറ്റ് എബ്രഹാമിനെ സ്വന്തം അണികൾ േപാലും തള്ളിയപ്പോൾ ബി.ജെ.പിയുടെ ഒ. രാജഗോപാൽ രണ്ടാമത് എത്തി. ശശി തരൂർ വിയർത്ത് ജയിച്ചപ്പോൾ എൽ.ഡി.എഫ് നേതൃത്വം പോലും ആശ്വാസംകൊണ്ടു. 2014ലെ മോദി പ്രഭാവം, രാജഗോപാലി​​​െൻറ അവസാന അവസരം എന്നീ ഘടകങ്ങൾ ബി.ജെ.പിയുടെ തള്ളിക്കയറ്റത്തിന് ഒരുപരിധിവരെ കാരണമായെന്ന്​ വിലയിരുത്തലുണ്ടെങ്കിലും തലസ്ഥാന മണ്ഡലത്തി​​​​െൻറ സ്വഭാവം മാറിയിട്ടുണ്ടെന്ന്​ ഇരുമുന്നണികളും രഹസ്യമായെങ്കിലും സമ്മതിക്കുന്നു.

സ്ഥാനാർഥിയെ തേടി അലയേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നതാണ്​ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ കോൺഗ്രസിനുള്ള മുൻകൈ. സി.പി.െഎക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പറ്റുന്ന സ്ഥാനാർഥിയെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേട്ടം മുന്നോട്ട് കൊണ്ടുപോകാൻ നല്ല സ്​ഥാനാർഥിയെ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ലെന്നതാണ്​ അവസ്ഥ.

തിരുവനന്തപുരം ലോക്​സഭ(2014)
ശശി തരൂർ (യുഡിഎഫ്​) 297806
ഒ. രാജഗോപാൽ(ബി.ജെ.പി) 282336
ബെന്നറ്റ്​ എബ്രഹാം (എൽ.ഡി.എഫ്​) 248941
ഭൂരിപക്ഷം 15470

നിയമസഭ (2016)

തിരുവനന്തപുരം
വി.എസ്​. ശിവകുമാർ (കോൺഗ്രസ്​) 46474
അഡ്വ. ആൻറണി രാജു (ഇടതുസ്വതന്ത്രൻ)35569
ശ്രീശാന്ത് (ബി.ജെ.പി)34764
ഭൂരിപക്ഷം 10905

കോവളം
അഡ്വ. എം. വിൻസ​​െൻറ് കോൺ. ഐ 60268
ജമീല പ്രകാശം (ജനതാദൾ എസ്)​ 57653
ടി.എൻ സുരേഷ് (ബി.ഡി.ജെ.എസ്​) 30987
ഭൂരിപക്ഷം 2615

കഴക്കൂട്ടം
കടകംപള്ളി സുരേന്ദ്രൻ (സി.പി.എം) 50079
വി. മുരളീധരൻ (ബി.ജെ.പി) 42732
എം.എ. വാഹിദ് (കോൺഗ്രസ്​ ഐ) 38602
ഭൂരിപക്ഷം 7347

പാറശ്ശാല
സി.കെ. ഹരീന്ദ്രൻ (സി.പി.എം) 70156
എ.ടി. ജോർജ് (കോൺഗ്രസ്​ ഐ) 51590
ജയചന്ദ്രൻ നായർ(കരമന ജയൻ) (ബി.ജെ.പി) 33028
ഭൂരിപക്ഷം 18566

നെയ്യാറ്റിൻകര
കെ. ആൻസലൻ (സി.പി.എം) 63559
ആർ. സെൽവരാജ് (കോൺഗ്രസ്) 54016
പുഞ്ചക്കരി സുരേന്ദ്രൻ (ബി.ജെ.പി) 15531
ഭൂരിപക്ഷം 9543

നേമം
ഒ. രാജഗോപാൽ (ബി.ജെ.പി) 67813
വി. ശിവൻകുട്ടി (സി.പി.എം) 59142
വി. സുരേന്ദ്രൻ പിള്ള (ജെ.ഡി.യു) 13860
ഭൂരിപക്ഷം 8671

വട്ടിയൂർക്കാവ്
കെ. മുരളീധരൻ (കോൺ. ഐ) 51322
കുമ്മനം രാജശേഖരൻ (ബി.ജെ.പി) 43700
ഡോ. ടി.എൻ. സീമ (സി.പി.എം) 40441
ഭൂരിപക്ഷം 7622

Tags:    
News Summary - Lok Sabha Constituency Thiruvananthapuram - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.