ലിംഗായത്ത് പ്രശ്നം രൂക്ഷം; കർണാടക കോൺഗ്രസിൽ പോര് മുറുകി

ബംഗളൂരു: ലിംഗായത്തുകളെ പ്രത്യേക മതവിഭാദമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടി. കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് സിദ്ധരാമയ്യ സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു. ലിംഗായത്ത് എന്ന വിഭാഗത്തിൽ തങ്ങളെ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്തുകൾ മുന്നോട്ടുവന്നതാണ് പ്രശ്നങ്ങൾക്ക് ആധാരം. 

ആൾ ഇന്ത്യ വീരശൈവ ലിംഗായത്ത് മഹാസഭയുടെ പ്രസിഡന്‍റും കോൺഗ്രസ് എം.എൽ.എയുമായ ഷമനൂർ ശിവശങ്കരപ്പയും മകനും സംസ്ഥാന മന്ത്രിയുമായ എസ്.എസ് മല്ലാകാർജുനയും തീരുമാനം നടപ്പാക്കിയാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് ഭീഷണ ഉയർത്തിക്കഴിഞ്ഞു. ഷമനൂർ ശിവശങ്കരപ്പ സർക്കാരിന്‍റെ തീരുമാനത്തെ തിങ്കളാഴ്ച സ്വാഗതം ചെയ്തിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം കടകവിരുദ്ധമായ തീരുമാനം പ്രഖ്യാപിച്ചത്. 

തിങ്കളാഴ്ച ഞാൻ പെട്ടെന്ന് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ബസവ തത്വങ്ങളെ അംഗീകരിക്കുന്നവരെ ലിംഗായത്ത് ആയി പരിഗണിക്കുമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനയച്ച ശിപാർശയിൽ പറയുന്നത്. എന്നാൽ വീരശൈവർ ബസവണ്ണ ജീവിച്ചിരുന്ന 12ാം നൂറ്റാണ്ടിന് മുൻപ് തന്നെ വീരശൈവ സമുദായം ഉണ്ടായിരുന്നു. സർക്കാർ തങ്ങളെ പറ്റിക്കുകയായിരുന്നു എന്നും ഷമനൂർ ശിവശങ്കരപ്പ പറഞ്ഞു.

ശിവശങ്കരപ്പയും യെദ്യൂരപ്പയും തമ്മിൽ തുംകൂറിൽ വെച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ട് നേതാക്കളും ഈ വാർത്ത നിഷേധിച്ചു.
 

Tags:    
News Summary - Lingayat–Veerashaiva Split Wide Open, Top Congress Leader, Son May Join BJP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.