തിരുവനന്തപുരം: സഹകരിക്കുന്ന നാല് കക്ഷികളെക്കൂടി ഉൾപ്പെടുത്തി ഇടതുപക്ഷ ജനാധി പത്യ മുന്നണി വിപുലീകരിച്ചു. 24 വർഷമായി മുന്നണി പ്രവേശനം കാത്തുനിൽക്കുന്ന ഇന്ത്യൻ നാഷനൽ ലീഗ് (െഎ.എൻ.എൽ), ഫ്രാൻസിസ് േജാർജിെൻറ ജനാധിപത്യ കേരള കോൺഗ്രസ്, ആർ. ബാലകൃ ഷ്ണപിള്ളയുടെ കേരള കോൺഗ്രസ്, എം.പി. വീരേന്ദ്രകുമാർ ഉൾപ്പെട്ട ലോക്താന്ത്രിക് ജന താദൾ എന്നീ കക്ഷികളെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ എൽ.ഡി.എഫ് ഘടകകക്ഷികളുടെ എണ്ണം 10 ആയി.
സി.പി.എം, സി.പി.െഎ, ജനതാദൾ (എസ്), എൻ.സി.പി, കേരള കോൺഗ്രസ് (സ്കറിയ തോമസ്), കോൺഗ്രസ് (എസ്) എന്നിവരാണ് നിലവിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിർദേശം അവതരിപ്പിച്ചത്. യോഗത്തിന് മുേമ്പ സി.പി.എമ്മും സി.പി.െഎയും ധാരണയിലെത്തി. ‘ധാരാളം പാർട്ടികൾ മുന്നണിയുമായി സഹകരിക്കുന്നു. ഇവരിൽ നാല് കക്ഷികളെ എടുക്കാ’മെന്ന് സി.പി.എം നിർദേശമായി കോടിയേരി പറഞ്ഞു. സി.പി.െഎ ഇതിനെ പിന്താങ്ങി.
ലോക്താന്ത്രിക് ജനതാദൾ തങ്ങളിൽ ലയിക്കണമെന്ന് നേരത്തേതന്നെ മുന്നണി നേതൃത്വത്തെ അറിയിച്ച ജനതാദൾ (എസ്) അടക്കം കൂടുതൽ ചർച്ചക്ക് മുതിരാതെ നിർദേശം അംഗീകരിച്ചു. എൻ.സി.പിയുമായി രഹസ്യ ലയനചർച്ച നടത്തുന്നതിനിടെയാണ് കേരള കോൺഗ്രസ്(ബി) മുന്നണി പ്രവേശനം സാധ്യമാക്കിയത്. പുതുതായി എത്തിയ കക്ഷികളിൽ കേരള കോൺഗ്രസ് (ബി)ക്ക് മാത്രമാണ് എം.എൽ.എയുള്ളത് -കെ.ബി. ഗണേഷ് കുമാർ. ജെ.എസ്.എസ്, ആർ.എസ്.പി (ലെനിനിസ്റ്റ്), ആർ.എസ്.പി (ലെഫ്റ്റ്), ഒരു വിഭാഗം ഫോർവേഡ് ബ്ലോക്ക്, സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയസഭ, ആർ.ജെ.ഡി, എസ്.പി, എസ്.ആർ.പി എന്നിവ നിലവിൽ സഹകരിക്കുന്നുണ്ട്. ഇൗ കക്ഷികൾ മിക്കതും ഘടകകക്ഷിയാക്കണമെന്ന് അഭ്യർഥിച്ച് കത്ത് നൽകിയിരുന്നു. ഇൗ കക്ഷികളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മുന്നണി വികസനമാണ് ചർച്ച ചെയ്തതെന്നും ലോക്സഭ സീറ്റ് പങ്കുവെക്കലോ മന്ത്രിസഭവികസനമോ അെല്ലന്നും കേരള കോൺഗ്രസ് (ബി)യുടെ മന്ത്രിസാധ്യതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. എൻ.സി.പിയുമായുള്ള അവരുടെ ലയനത്തെക്കുറിച്ചും അറിയില്ല. മുന്നണിെക്കതിരായ തെറ്റായ പ്രചാരണത്തെ എതിർക്കാൻ ബാലകൃഷ്ണപിള്ള മുൻകൈയെടുക്കുന്നുണ്ട്. മുന്നണി പ്രവേശനത്തിന് സി.കെ. ജാനുവിെൻറ കത്ത് ലഭിച്ചു. മുന്നണിയിലെ മൂന്ന് കേരള കോൺഗ്രസ് വിഭാഗവും മൂന്ന് പ്രത്യേക പാർട്ടിയാണ്. അവർ ലയിക്കണമെന്ന വ്യാഖ്യാനം ശരിയെല്ലന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.