Posted On
date_range Updated On
date_range ഹൈദരലി തങ്ങളുമായി വി.എം. സുധീരന്‍ കൂടിക്കാഴ്ച നടത്തി
മലപ്പുറം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെ പാണക്കാട്ടെ വസതിയില്‍ നിന്നാണ് സുധീരന്‍ പ്രാതല്‍ കഴിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശും പങ്കെടുത്തു. സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ എ.കെ. ആന്‍റണിയും ഹൈദരലി തങ്ങളും പങ്കെടുക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നടപടികള്‍ക്കെതിരെ ശക്തമായ സമരം ആസൂത്രണം ചെയ്യും. അന്തരിച്ച കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ വസതിയും വി.എം. സുധീരന്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.