രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പൊട്ടിത്തെറിച്ച് സുധീരനും ചാക്കോയും
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രിയകാര്യ സമിതി യോഗത്തിൽ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. പാർട്ടി പുനഃസംഘടനയിലെ ഗ്രൂപ് പങ്കിടലിനെതിരെ വി.എം. സുധീരനും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കൾ ചേർന്ന് തീരുമാനമെടുക്കുന്നതിനെതിരെ പി.സി. ചാക്കോയും ആണ് ആഞ്ഞടിച്ചത്.
സംസ്ഥാനത്തുനിന്നുള്ള എ.െഎ.സി.സി അംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഭൂരിപക്ഷവും അനർഹരാെണന്ന് കുറ്റപ്പെടുത്തിയ സുധീരൻ, അന്യായത്തിെൻറ ഭാഗമാകാൻ പറ്റാത്തതിനാൽ എ.െഎ.സി.സി അംഗമാകാൻ താനില്ലെന്ന് അറിയിച്ചു. കെ.പി.സി.സി പട്ടികയിൽ അന്യായം നടന്നു. ബ്ലോക്ക് പുനഃസംഘടനയിലും രണ്ട് ഗ്രൂപ്പുകളുടെ പങ്കിടലാണ് നടക്കുന്നത്. ഗ്രൂപ്പുകളിൽ ഉൾപ്പെടാത്തവെരയും തീവ്ര ഗ്രൂപ്പുകാരല്ലാത്തവരെയും പുനഃസംഘടനയിൽ അവഗണിക്കുന്നു. ഇത്തരം അന്യായങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗം അവസാനിക്കുംമുമ്പ് സുധീരൻ മടങ്ങുകയും െചയ്തു. പാർട്ടി പദവികൾ ഗ്രൂപ്പുകൾ പങ്കിടുന്നതിനോട് കെ. മുരളീധരനും വിയോജിച്ചു. എ.െഎ.സി.സി പട്ടികയുടെ കാര്യത്തിൽ ഉൾപ്പെടെ കൂടിയാലോചനയില്ലാതെ പങ്കിടലാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയകാര്യ സമിതിെയ നോക്കുകുത്തിയാക്കുന്നതിനെതിരെ പി.സി. ചാക്കോ ശക്തമായ വിയോജിപ്പാണ് അറിയിച്ചത്.
കൂടിയാലോചനകൾ നടത്താതെ ഏതാനും നേതാക്കൾ ഒത്തുചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ ഉദ്ദേശലക്ഷ്യം പോലും വിസ്മരിക്കുന്നു. ഇൗ സാഹചര്യത്തിൽ ഇനി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് താൻ ഉണ്ടാവിെല്ലന്നും ചാക്കോ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നതിനോട് കെ.വി. തോമസ്, കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ എന്നിവരും വിയോജിച്ചു. പ്രതിപക്ഷനേതാവിന് പിന്നാലെ കെ.പി.സി.സി പ്രസിഡൻറും സംസ്ഥാനതല യാത്ര നടത്തുന്നതിലെ അനൗചിത്യവും ഉന്നയിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.