എൽ.ഡി.എഫും യു.ഡി.എഫും വീറുറ്റ പോരാളികളെ അണിനിരത്തിയ കോഴിക്കോ ട്ട് അങ്കം മുറുകി. ജനകീയ താരങ്ങളെ മുന്നിൽ നിർത്തിയ തെരഞ്ഞെടുപ്പ് പ് രചാരണയുദ്ധം അവസാന ലാപ്പിലേക്ക് കടന്നപ്പോൾ പ്രവചനങ്ങൾക്ക് പിടികൊടുക്കുന്നില്ല കോഴിക്കോടൻ മണ്ണ്. അടിയൊഴുക്കുകളും ഉൾപ്പി രിവുകളും പ്രതീക്ഷിക്കാവുന്ന മണ്ഡലത്തിൽ യു.ഡി.എഫിെൻറ എം.കെ. രാഘവന ും എൽ.ഡി.എഫിെൻറ എ. പ്രദീപ് കുമാറിനുമൊപ്പം വൈകിയാണെങ്കിലും എൻ.ഡി. എ സ്ഥാനാർഥി അഡ്വ. പ്രകാശ്ബാബുവും പ്രചാരണം കടുപ്പിച്ചു.
സംസ്ഥാ നത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായി ഒരു സ്ഥാനാർഥി ഒളികാമറ പ്രയോഗത്തിൽ കുടുങ്ങിയെന്ന പ്രേത്യകത കോഴിക്കോടിനുണ്ട്. എം.കെ. രാഘവനെതിരായ ഹിന്ദി ചാനലിെൻറ ‘സ്റ്റിങ് ഒാപറേഷൻ’ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെങ്കിലും താഴെത്തട്ടിൽ സ്ഥാനാർഥിയെ ആരും അവിശ്വസിച്ചില്ല. ഡി.സി.സി ഒാഫിസിൽ നടന്ന വിശദീകരണ വാർത്തസമ്മേളനത്തിൽ പതറിയ സ്ഥാനാർഥി വിതുമ്പിക്കരഞ്ഞത് എതിരാളികൾ ആയുധമാക്കിയെങ്കിലും സംഭവം സഹതാപതരംഗമായി മാറിയാലും അത്ഭുതപ്പെടാനില്ല. ഒളികാമറ പ്രയോഗിച്ച ചാനലുകാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഡൽഹിയിൽ നിന്നുള്ള ചില സൂചനകൾ യു.ഡി.എഫ് ക്യാമ്പിന് ആശ്വാസമായി. എഡിറ്റ് ചെയ്യാത്ത, മുഴുനീളൻ വിഡിയോ ടേപ്പ് തെരെഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഒരു ചാനലിലൂടെ പുറത്തുവിട്ട് യു.ഡി.എഫിനെ വീണ്ടും സമ്മർദത്തിലാക്കാനും നീക്കമുണ്ട്.
കോഴിക്കോട്ട് പ്രചാരണരംഗത്ത് ചില പ്രമുഖ കോൺഗ്രസ് നേതാക്കളെ രാഘവനൊപ്പവും പ്രചാരണവേദികളിലും കാണാനില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ. കഴിഞ്ഞ രണ്ടുതവണയും കാര്യമായി പ്രചാരണത്തിനിറങ്ങാത്ത ഒരു നേതാവ് വയനാട് മണ്ഡലത്തിെൻറ ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിെൻറ മറ്റു നേതാക്കളും ലീഗ് നേതാക്കളും പ്രവർത്തകരുമാണ് രാഘവെൻറ പര്യടനത്തിെൻറ ചാലകശക്തി. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും തുടക്കത്തിലെ പ്രചാരണത്തിനുശേഷം കോഴിക്കോട്ടെത്തിയിട്ടില്ല. എ.കെ. ആൻറണിയുടെ പ്രചാരണം െക.എം. മാണിയുെട മരണം മൂലം റദ്ദാക്കുകയും ചെയ്തു. ന്യൂനപക്ഷ മേഖലയിലെ ആവേശകരമായ സ്വീകരണവും ‘അയൽപക്കത്ത്’ രാഹുലിെൻറ സാന്നിധ്യവും തരംഗവും എം.കെ. രാഘവെൻറ ഹാട്രിക് വിജയം ഉറപ്പിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിെൻറ വിശ്വാസം.
എതിർസ്ഥാനാർഥിക്കെതിരെ ചാനൽ ഒളികാമറ പ്രയോഗം നടത്തിയപ്പോഴും മാന്യനായ രാഷ്ട്രീയക്കാരനായ എൽ.ഡി.എഫ് സ്ഥാനാർഥി പ്രദീപ് കുമാർ ഇക്കാര്യങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചില്ല. കരുതലോെടയാണ് എൽ.ഡി.എഫ് ഈ വിഷയം കൈകാര്യം ചെയ്തത്. എന്നാൽ, വീടുകൾ കയറിയുള്ള പ്രചാരണത്തിൽ പ്രവർത്തകർ ഒളികാമറ ‘പ്രയോഗിക്കുന്നു’. സമൂഹമാധ്യമങ്ങളിലും രാഘവനെതിരെ വ്യക്തിപരമായ ആക്രമണം നടക്കുന്നു.
അതേസമയം, എതിർ സ്ഥാനാർഥിയുെട ‘വീക്ക്നെസ’ല്ല, സ്വന്തം സ്ഥാനാർഥിയുെട മഹിമയാണ് ഇൗ തെരഞ്ഞെടുപ്പിൽ പറയാനുള്ളതെന്ന് എൽ.ഡി.എഫ് ഒൗദ്യോഗികമായി വ്യക്തമാക്കുന്നു. യു.ഡി.എഫ് ജയിക്കുമെന്ന് ചില ദൃശ്യമാധ്യമങ്ങൾ നടത്തിയ സർവേയിൽ അസ്വസ്ഥതയുണ്ടെങ്കിലും താഴെത്തട്ടിലുള്ള ചിട്ടയായ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് നേതാക്കൾക്ക് വിശ്വാസമേറെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദൻ, സുഭാഷിണി അലി തുടങ്ങിയ നേതാക്കളുടെ യോഗങ്ങളിൽ വൻ ജനാവലിയാണെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ച എത്തുന്നുണ്ട്.
ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ 15 ദിവസം ജയിൽവാസമനുഭവിച്ചെത്തിയ എൻ.ഡി.എ സ്ഥാനാർഥി പ്രകാശ് ബാബുവിന് എട്ടു ദിവസമാണ് പരസ്യപ്രചാരണത്തിന് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോെട്ട റാലി എൻ.ഡി.എയുെട ആവേശമുയർത്തി. എങ്കിലും മണ്ഡലത്തിെൻറ മുക്കിലും മൂലയിലുമെത്തിയ എതിർസ്ഥാനാർഥികളുടെ പ്രചാരണത്തിൽനിന്ന് വള്ളപ്പാട് പിന്നിലാണ് എൻ.ഡി.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.