തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ മാത്യു കുഴൽനാടന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വീണ വിജയൻ നികുതി അടച്ചെന്ന സംഭവത്തിൽ മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴൽനാടൻ കത്ത് നൽകിയിരുന്നു. അതിന് കൃത്യമായ മറുപടി നൽകി. നികുതി അടക്കാത്ത ആളുകളുടെ വിവരങ്ങൾ പുറത്തു വിടാറില്ല.
എം.എൽ.എ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.