ഖുശ്ബുവിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്ന് നീക്കി

ന്യൂഡൽഹി: നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു സുന്ദറിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്ന് നീക്കി. എ.ഐ.സി.സി കമ്യൂണിക്കേഷൻസ് ചുമതലയുള്ള സെക്രട്ടറി പ്രണവ് ഝാ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നടി പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്നതാണ് എ.ഐ.സി.സി നടപടി.

ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന് ദിവസങ്ങളായി അഭ്യൂഹം ഉയർന്നിരുന്നു. തിങ്കളാഴ്​ച ബി.ജെ.പി തമിഴ്​നാട്​ സംസ്ഥാന പ്രസിഡൻറ്​ എൽ. മുരുകനൊപ്പം ഡൽഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്​​ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ നേരത്തെ ഖുശ്​ബു നിഷേധിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറി​െൻറ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചതിനുപിന്നാലെയാണ് ഖുശ്​ബു ​ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്​. കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് ഖുശ്ബു ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാടെടുത്തത്. 

മഹാരാഷ്​ട്രയിലെ മുസ്​ലിം കുടുംബത്തിൽ ജനിച്ച ഖുശ്​ബു സമൂഹമാധ്യമങ്ങളിലൂടെ സംഘ്​പരിവാറി​െൻറ വംശീയ അധിക്ഷേപങ്ങൾക്കിരയായിരുന്നു. തമിഴ്​ സംവിധായകനും നടനുമായ സുന്ദർസിയാണ്​ ഖുശ്​ബുവി​െൻറ ഭർത്താവ്​. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പായി പ്രമുഖ വ്യക്തികളെ പാർട്ടിയിലെത്തിക്കുന്നതിന്​ തിരക്കിട്ട നീക്കങ്ങളിലാണ് ബി.ജെ.പി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.