തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ ബി.ജെ.പിയെ വെട്ടിലാക്കി സർക്കാർ. വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനല്ലാതെ മറ്റൊന്നും സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും ചെയ്യാനില്ലെന്നും വിധി നടപ്പാക്കേണ്ടതില്ലെങ്കിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തെട്ടയെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും ഇത്തരത്തിലുള്ള പ്രതികരണമാണ് നടത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിധിയെ ആദ്യം സ്വാഗതംചെയ്ത ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോൾ നിലപാട് മാറ്റി പ്രക്ഷോഭപാതയിലാണ്. നിലപാടിൽ വ്യക്തത വരുത്താൻ കഴിയാതെ വിഷമിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം കുരുക്കാവുകയാണ്. വിഷത്തിൽ ദേശീയ നേതൃത്വത്തിെൻറയും ആർ.എസ്.എസിെൻറയും പിന്തുണ ബി.ജെ.പി സംസ്ഥാന ഘടകത്തിനുണ്ടോയെന്നതിൽ വ്യക്തതയില്ല.
ആർ.എസ്.എസ് സംസ്ഥാന നേതൃത്വം സുപ്രീംകോടതിയെ അനുകൂലിക്കുകയാണ്. മറ്റ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും അവർ നിലപാട് പരസ്യമായി മാറ്റിയിട്ടില്ല. പോഷക സംഘടനകളായ യുവമോർച്ച, മഹിള മോർച്ച എന്നിവയെ ഇറക്കിയാണ് ബി.ജെ.പി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ, ബി.ജെ.പി കേന്ദ്രനേതൃത്വം കാര്യമായ പരസ്യപ്രതികരണങ്ങൾ നടത്തിയിട്ടില്ല. മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയെ പോലുള്ളവർ വിധി നടപ്പാക്കണമെന്ന നിലപാടാണ് കൈക്കൊണ്ടത്. അതിനിടെ വിഷയം ബി.ജെ.പി ഹൈജാക്ക് ചെയ്യാതിരിക്കാൻ യു.ഡി.എഫും ശ്രമമാരംഭിച്ചു. കോൺഗ്രസ് എന്ന നിലക്കല്ല യു.ഡി.എഫ് വിഷയം ഏറ്റെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.