ശിവഗംഗയിൽ കാർത്തി

ചെന്നൈ: ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ശിവഗംഗ മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി പി. ചിദം ബരത്തി​​​െൻറ മകൻ കാർത്തിയെ പ്രഖ്യാപിച്ചു. ഡി.എം.കെ മുന്നണിയിൽ കോൺഗ്രസിന്​ അനുവദിച്ച പത്തു സീറ്റിൽ ശിവഗംഗ ഒഴിച്ചുള്ള സീറ്റുകളിലേക്ക്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​ അഭ്യൂഹങ്ങൾക്ക്​ ഇടയാക്കിയിരുന്നു. ഇവിടെ രാഹുൽ മത്സരിക്കണമെന്ന ആവശ്യവും ഉയർന്നു. ചിദംബരത്തി​​​െൻറ സമ്മർദഫലമായാണ്​ കാർത്തി സ്​ഥാനാർഥിയായത്​.

1984 മുതൽ ചിദംബരം വിജയിച്ച മണ്ഡലമാണിത്​. 2014ൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിച്ചപ്പോൾ ചിദംബരം മകന്​ അവസരം കൊടുത്തു. അതിൽ കെട്ടിവെച്ച കാശ്​​ നഷ്​ടപ്പെട്ട കാർത്തി നാലാം സ്​ഥാനത്തായി​. എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​, ആദായനികുതി വകുപ്പ്​ തുടങ്ങിയവയുമായി ബന്ധ​െപ്പട്ട കേസുകളിൽ കുരുങ്ങിക്കിടക്കുകയാണ്​ കാർത്തി​. ചിദംബരത്തെ പോലെ വിദേശത്ത്​ ഉന്നതപഠനം പൂർത്തിയാക്കിയാണ്​ കാർത്തി രാഷ്​ട്രീയത്തിലിറങ്ങിയത്​. അണ്ണാ ഡി.എം.കെ മുന്നണി സ്​ഥാനാർഥിയായ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജയാണ്​ മുഖ്യ എതിരാളി.

Tags:    
News Summary - karthi chidambaram in shivaganga-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.