കർണാടക ഉപതെരഞ്ഞെടുപ്പ്​; ​വോ​െട്ടടുപ്പ്​ തുടങ്ങി

ബെംഗളൂരു: കർണാടകയിൽ ഇന്ന്​ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ​വോ​െട്ടടുപ്പ്​​ തുടങ്ങി. മൂന്ന്​ ലോക്​സഭാ മണ്ഡലങ്ങളിലും രണ്ട്​ നിയമസഭാ മണ്ഡലങ്ങളിലുമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. കോൺഗ്രസ്​-ജനതാദൾ (എസ്​) സഖ്യ സർക്കാറി​​​െൻറ വിശ്വാസ്യ​ത അളക്കുന്ന തെരഞ്ഞെടുപ്പ്​ കൂടിയായിരിക്കും ഇത്​.

അഞ്ചു സീറ്റുകളിലും ഇരു കക്ഷികളും സഖ്യ സ്​ഥാനാർഥികളെയാണ്​ മത്​സരിപ്പിക്കുന്നത്​. മാണ്ഡ്യ, ശിവമോഗ ലോക്​സഭാ സീറ്റുകളിലും രാമനഗര നിയമസഭാ സീറ്റിലും ജെ.ഡി.എസും ബെല്ലാരി ലോക്​സഭാ സീറ്റിലും ജമഖണ്ഡി നിയമസഭാ സീറ്റിലും കോൺഗ്രസും സ്​ഥാനാർഥികളെ നിർത്തിയിട്ടുണ്ട്​.

രാമനഗര നിയമസഭാ സീറ്റിൽ കർണാടക മുഖ്യമന്ത്രി എച്ച്​. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ്​ ജെ.ഡി.എസി​​​െൻറ സ്​ഥാനാർഥി. ചന്നപ്പട്ടണത്തും രാമനഗരത്തിലും കുമാരസ്വാമി മത്​സരിച്ച്​ വിജയിച്ചിരുന്നു. രണ്ടു സീറ്റിലും വിജയിച്ചതിനാൽ രാമനഗരയിൽ നിന്ന്​ രാജിവെക്കുകയായിരുന്നു. തുടർന്നാണ്​ ഇവിടെ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​. നവംബർ ആറിനാണ്​ വോ​െട്ടണ്ണൽ.

Tags:    
News Summary - Karnataka By Election - Political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.