ബംഗളൂരു: സംസ്ഥാനം ഭരിക്കുന്ന േകാൺഗ്രസിനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ഒരു പോലെ ജീവന്മരണപോരാട്ടമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഇനി പ്രചാരണച്ചൂടിെൻറ നാളുകൾ. 224 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കർണാടകയുടെ ചരിത്രത്തിൽ 40 വർഷത്തിനിടെ കാലാവധി പൂർത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാവും സിദ്ധരാമയ്യ. മേയ് 28നാണ് സിദ്ധരാമയ്യ സർക്കാറിെൻറ കാലാവധി അവസാനിക്കുക.
കർണാടകയുടെ ഉത്തര മേഖലയിൽ ബി.ജെ.പിക്കും മധ്യമേഖലയിൽ ജെ.ഡി.എസിനുമാണ് മേൽക്കൈ. എടുത്തുപറയത്തക്ക ഭരണകോട്ടങ്ങളൊന്നുമില്ലാത്തതിനാൽ, കന്നടവാദവും വൻ വികസന പദ്ധതികളുമായി പ്രചാരണത്തിൽ ഒരു പടി മുന്നിൽനിൽക്കുന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനുതന്നെയാണ് മുൻതൂക്കം.
2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ 224 ൽ 122 സീറ്റും വിജയിച്ച് ബി.ജെ.പിയെ മലർത്തിയടിച്ചാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്. ജനതാദൾ -എസും ബി.ജെ.പിയും 40 സീറ്റ് വീതം നേടി. 2014ലെ ലോക്സഭ തെരെഞ്ഞടുപ്പ് ഫലം ബി.ജെ.പിക്കൊപ്പമായിരുന്നു. 17 സീറ്റ് ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ് ഒമ്പതും ജെ.ഡി.എസ് രണ്ടും സീറ്റിലാണ് വിജയിച്ചത്. എന്നാൽ, കഴിഞ്ഞവർഷം നടന്ന നഞ്ചൻകോട്, ഗുണ്ടൽപേട്ട് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടു സീറ്റും കോൺഗ്രസ് നിലനിർത്തി. നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച ഇൗ ഉപതെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് വിട്ടുനിന്നതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.